ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാന്ദ്‌നി ചൗകിലെ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഒരാളുടെ കയ്യിലുണ്ടായ പടക്കങ്ങള്‍ നിറച്ച ബാഗില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്തുനിന്ന് പടക്കങ്ങളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ഭീകരവിരുദ്ധസേനയും പരിശോധന നടത്തുകയാണ്. ഭീകരാക്രമണത്തിനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.