Connect with us

india

ഡല്‍ഹി മാര്‍ച്ച്; സമരക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച് പൊലീസ്

സംഘര്‍ഷത്തില്‍ 17 കര്‍ഷകര്‍ക്ക് പരിക്കേറ്റു.

Published

on

കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് സമരക്കാരെ തടഞ്ഞു. ശംഭുവില്‍ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ 17 കര്‍ഷകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ച പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും മാര്‍ച്ച് തുടങ്ങുകയായിരുന്നു.

സംഘഷത്തെ തുടര്‍ന്ന് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവെച്ചു. സമരത്തിന്റെ തുടര്‍ നടപടികള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വിളകളുടെ ചുരുങ്ങിയ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, വൈദ്യുത ചാര്‍ജ് വര്‍ധിപ്പിക്കാതിരിക്കുക, 2021 ലഖിംപൂര്‍ ഖേരി ആക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക, കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസ് കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും ആഭിമുഖ്യത്തിലാണ് കര്‍ഷക മാര്‍ച്ച്. പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലുമായി ഫെബ്രുവരി പതിമൂന്ന് മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്.

 

india

ഇവിഎം എന്നാല്‍ ‘എല്ലാ വോട്ടും മുല്ലമാര്‍ക്കെതിരെ’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി നിതേഷ് റാണെ

ഇതിനുമുമ്പും റാണെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം മിനി പാകിസ്താന്‍ ആണെന്നായിരുന്നു റാണെയുടെ പ്രസ്താവന

Published

on

രാജ്യത്ത് ഇലക്രോണിക് വോട്ടിങ് മെഷീനെ ചൊല്ലി തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ വിദ്വേഷപരാമര്‍ശവുമായി വീണ്ടും എത്തിയിരിക്കുകയാണ് മഹരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെ. ഇവിഎം എന്നാല്‍ ‘എല്ലാ വോട്ടും മുല്ലമാര്‍ക്കെതിരെ’ എന്നാണ് അര്‍ഥമെന്ന് സാംഗ്ലിയില്‍ നടന്ന ഹിന്ദു ഗര്‍ജ്ജന സഭയില്‍ സംസാരിക്കവെ റാണെ പറഞ്ഞു.

‘അതെ, ഞങ്ങള്‍ ഇവിഎം എംഎല്‍എമാരാണ്, പക്ഷേ ഇവിഎം എന്നാല്‍ ഓരോ വോട്ടും മുല്ലമാര്‍ക്കെതിരെ എന്നാണ് അര്‍ത്ഥമാക്കുന്നത്, ഹിന്ദു സമൂഹം ഐക്യത്തോടെ വോട്ട് ചെയ്തു എന്ന വസ്തുത അവര്‍ക്ക് ദഹിക്കുന്നില്ല’ എന്നായിരുന്നു റാണെ പറഞ്ഞത്.

ഇതിനുമുമ്പും റാണെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം മിനി പാകിസ്താന്‍ ആണെന്നായിരുന്നു റാണെയുടെ പ്രസ്താവന. കേരളം മിനി പാക്കിസ്ഥാന്‍ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.

ഇതിനു പിന്നാലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളടക്കം മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതോടെ കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നുമെന്ന ന്യായീകരണവുമായി റാണെ രംഗത്തത്തിയിരുന്നു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിതീഷ് റാണെയോട് പരാമര്‍ശം തിരുത്തിയതെന്നാണ് സൂചന.

വര്‍ഗീയത തലക്ക് പിടിച്ച് വിഷം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. മോദിയും ഫഡ്‌നാവിസും രാജ്യസ്‌നേഹികളാണെങ്കില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ പാകിസ്താനോടുപമിച്ച നിതേഷ് റാണെയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയും ആവശ്യപ്പെട്ടു. നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ നിതീഷ് റാണെക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

india

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം; പുതിയ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

യുവ ഉഡാന്‍ യോജന എന്ന പേരിലാണ് പദ്ധതി.

Published

on

ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. യുവ ഉഡാന്‍ യോജന എന്ന പേരിലാണ് പദ്ധതി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യുവാക്കളെ കയ്യൊഴിഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം എത്തിച്ചത് കോണ്‍ഗ്രസാണെന്നും കഴിഞ്ഞ പത്തുവര്‍ഷമായി നടക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കുമെന്നും സച്ചിന്‍ പറഞ്ഞു. ബിജെപി അവര്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ മാത്രമേ പങ്കുവെക്കുന്നുള്ളൂവെന്നും. ബിജെപി സര്‍ക്കാരില്‍ സുതാര്യതയുടെ അഭാവം പ്രകടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഡല്‍ഹിയില്‍ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരെ ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം.

 

Continue Reading

india

മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര തുടങ്ങി

പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും.

Published

on

മകരവിളക്കിനോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധയിടങ്ങളില്‍ സ്വീകരണം നല്‍കും. ഘോഷയാത്ര ശബരിമലയിലേക്കാണ് പോകുക.

ഇത്തവണയും തിരുവാഭരണം വഹിക്കുന്നത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയടക്കം 26 അംഗ സംഘമാണ്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം തിരുവാഭര യാത്ര തുടങ്ങുകയായിരുന്നു.

ഘോഷയാത്ര പോകുന്ന വഴിയില്‍ 11 സ്ഥലങ്ങളിലായി ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമണ്‍ അയ്യപ്പ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തില്‍ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദര്‍ശനം.

 

Continue Reading

Trending