india

ഇന്ത്യൻ ഓയിൽ പൈപ്പ് ലൈൻ തുരന്ന് ലക്ഷങ്ങൾ വില മതിക്കുന്ന എണ്ണ മോഷണം ; ഒരാൾ അറസ്റ്റിൽ

By webdesk15

October 07, 2023

ഇന്ത്യൻ ഓയിൽ പൈപ്പ് ലൈൻ തുരന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന എണ്ണ മോഷണം നടത്തിയ ഒരാളെ ഡൽഹി പോലീസ് അറസ്റ്റ്‌ ചെയ്‌തു. ദ്വാരകയിലെ പോചൻപൂർ ഗ്രാമത്തിലെ പൈപ്പ് ലൈനിലാണ് മോഷണം നടന്നത്. 40 മീറ്റർ ആഴത്തിൽ തുരങ്കം കുഴിച്ചായിരുന്നു മോഷണം കഴിഞ്ഞ ജൂൺ മാസം മുതൽ തുരങ്കം വഴി മോഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. മോഷണം നടന്ന സ്ഥലത്തു നിന്ന് തൊണ്ടിമുതലുകളടക്കം പിടികൂടിയതായി ദ്വാരക ഡെപ്യൂട്ടി കമ്മീഷണർ എം ഹർഷ വർധൻ പറഞ്ഞു.തുരങ്കമുണ്ടാക്കിയ സ്ഥലത്തിന്റെ ഉടമയാണ് അറസ്റ്റിലായിരിക്കുന്നത്.