വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.
നീലഗിരിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ, ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.
മാവനല്ലാ സ്വദേശിനിയായ 65കാരി ബി. നാഗിയമ്മാള്‍ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച മസിനഗുഡിയിലെ മാവനല്ലായിലാണ് സംഭവം. ആടുകളെ മേയ്ക്കുന്നതിനിടെയായിരുന്നു സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് കടുവ ചാടിവീണ് ആക്രമിക്കുകയായിരുന്നു.
നാഗിയമ്മാളിനെ കടിച്ചുകീറിയ കടുവ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയപ്പോഴും പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹത്തിനടുത്തേക്ക് പോകാനായില്ല. അരമണിക്കൂറിന് ശേഷം കടുവ കാട്ടിലേക്ക് പോയതോടെയാണ് അധികൃതര്‍ക്ക് മൃതദേഹത്തിനടുത്ത് എത്താനായത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രദേശത്ത് നിരീക്ഷണം നടത്താനായി നാലുസംഘങ്ങളെ നിയോഗിച്ചതായി മുതുമല ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജി. ഗണേശന് പറഞ്ഞു. പുലര്‍ച്ചെയും വൈകിട്ടും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനടക്കം ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ഇതിനായി ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി മേഖലയില്‍ 20 ക്യാമറകള്‍ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. കടുവയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്.
ഹൈദരാബാദില്‍ യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. രോഹിണി (38) എന്ന യുവതിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തതായി വീട്ടുജോലിക്കാരി വീട്ടുകാരെ വിവരമറിയിച്ചത്. യുഎസ് വിസ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് യുവതി മനഃപ്രയാസത്തിലായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അമിതമായി ഉറക്കഗുളിക കഴിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2005നും 2010നും ഇടയില്‍ കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ രോഹിണിക്ക് മികച്ച അക്കാദമിക് ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്നും അമ്മ ലക്ഷ്മി പറഞ്ഞു. ഭാവിയില്‍ യുഎസില്‍ ഇന്റേണല്‍ മെഡിസിനില്‍ സ്പെഷ്യലൈസേഷന് നേടാനാണ് അവര്‍ ആഗ്രഹിച്ചത്.
ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന് ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ട ദാരുണ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിക്കബനവര റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന് ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉച്ചയ്ക്ക് 2.35ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയിക്കൊണ്ടിരുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. ട്രെയിന്‍ സമയക്രമം പാലിക്കാന്‍ അതിനിയിലവേഗത്തില്‍ ഓടിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റെയില്‍പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാമെന്നു പൊലീസ് പ്രാഥമികമായി കരുതുന്നു. എന്നിരുന്നാലും, ഇത് അപകടമരണമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു റൂറല്‍ റെയില്‍വെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ എം. എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.
യു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
ക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
ബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
നൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി
ജമ്മുകശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു