ആനമങ്ങാട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനും കണിയാമ്പറ്റ മില്ലുമുക്ക് ജവാഹിറുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പലുമായ ആനമങ്ങാട് ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. വയനാട് മില്ലുമുക്കിലാണ് ഖബറടക്കം.

വയനാട് ജില്ലയിലെ മത, പ്രാസ്ഥാനിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അബൂബക്കര്‍ മുസ്‌ലിയാര്‍ നിരവധി വേദികളില്‍ മതപ്രഭാഷണം നിര്‍വഹിക്കുകയും നിരവധി മദ്രസകളും പള്ളികളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വയനാട് ജില്ലയിലെ റിപ്പണ്‍, അമ്പലവയല്‍, ചേരമ്പാടി, കെല്ലൂര്, കണിയാമ്പറ്റി മില്ലുമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. മില്ലുമുക്കിലെ ശംസുല്‍ ഉലമാ സ്മാരക

മില്ലുമുക്ക് ജവാഹിറുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

കെ.പി മുഹമ്മദ് മുസ്ലിയാര്‍ കരിങ്ങനാട്, ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി.കെ മുസ്ലിയാര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരില്‍ നിന്നാണ് മതവിദ്യാഭ്യാസം നേടിയത്.