Connect with us

kerala

ഡെങ്കിപ്പനി മരണം കൂടുന്നു; അസാധാരണ ലക്ഷണങ്ങളും

ഈ വര്‍ഷം 36 പേര്‍ ഇതിനകം മരിച്ചു, 084 ഡെങ്കിപ്പനി കേസുകളാണ് ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ചത്

Published

on

സംസ്ഥാനത്ത് ഡെങ്കിപ്പനി മരണനിരക്ക് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. ഡെങ്കിപ്പനി കൂടുതല്‍ ബാധിച്ച 2017ല്‍ പോലും 37 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,994 പേര്‍ക്ക് അന്ന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഈ വര്‍ഷം 36 പേര്‍ ഇതിനകം മരിച്ചു. ഡെങ്കിലക്ഷണങ്ങളോടെ മരിച്ചവര്‍ വേറെയുമുണ്ട്. 3084 ഡെങ്കിപ്പനി കേസുകളാണ് ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ചത്. രോഗം തീവ്രമാകുന്നവരില്‍ അസാധാരണ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.

ശക്തമായ പനി, തലവേദന, കണ്ണിനുപിറകില്‍ വേദന, പേശിവേദന, ചര്‍മത്തില്‍ പാടുകള്‍ എന്നിവയാണ് ഡെങ്കിപ്പനി വന്നവരില്‍ സാധാരണ കാണുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരം ലക്ഷണങ്ങള്‍ ചില രോഗികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടിപ്പോള്‍. ‘മുതിര്‍ന്നവരില്‍ മസ്തിഷ്‌കജ്വരത്തിന് സമാനവും കുട്ടികളില്‍ അപസ്മാര സമാനവുമായ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. കരളിനെ ബാധിച്ച് എന്‍സൈം അളവുകള്‍ മാറല്‍, വൃക്കകളുടെ പ്രവര്‍ത്തനം താളംതെറ്റല്‍, ശ്വാസംമുട്ടല്‍, ചര്‍മരോഗങ്ങള്‍, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ചില രോഗികളില്‍ കാണുന്നതായി’ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബി. പദ്മകുമാര്‍ പറയുന്നു.’

ഡെങ്കിപ്പനി ഉപവിഭാഗം ഒന്നും രണ്ടുമാണ് സാധാരണ ഇവിടെ കണ്ടുവന്നിരുന്നത്. ഇപ്പോള്‍ ഉപവിഭാഗം മൂന്ന്, നാല് എന്നിവയുടെ സാന്നിധ്യം സൂചിപ്പിക്കപ്പെടുന്നുണ്ട്. വിവിധ ജനുസ്സില്‍പ്പെട്ട വൈറസുകളുടെ രോഗാണുബാധമൂലമാകാം ഇത്തരം അസാധാരണ ലക്ഷണങ്ങള്‍. ഡെങ്കിപ്പനിയൊടൊപ്പം എച്ച്1 എന്‍1, എച്ച്3 എന്‍2 തുടങ്ങി മറ്റെന്തെങ്കിലും പനി വന്നാലും സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു.

ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല് സീറോടൈപ്പില്‍പ്പെട്ടതുണ്ട്. ഒരു ഉപവിഭാഗംമൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ ആജീവനാന്ത പ്രതിരോധശക്തി ഉണ്ടാക്കും. എന്നാല്‍ ഇത് മറ്റു സീറോടൈപ്പുകള്‍ക്കെതിരേ സംരക്ഷണം നല്‍കില്ല. മറിച്ച് പ്രതിരോധവ്യവസ്ഥ പ്രശ്‌നത്തിലാവുകയും ചെയ്യുന്നു. അതിനാല്‍ നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസ്സില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോള്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് രോഗം സങ്കീര്‍ണമാവുന്നു.

 

 

 

 

kerala

‘കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ കാര്‍ കുറുകെയിട്ടു, അതും സീബ്ര ലൈനില്‍’; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ?: വി.ടി ബല്‍റാം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ ഇങ്ങനെ മനപൂര്‍വ്വം കാര്‍ പാര്‍ക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ? അതും സീബ്ര ലൈനിലെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.

ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയര്‍ക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.

 

Continue Reading

kerala

മേയര്‍ കുറുകെ കാര്‍ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഡിയോ പുറത്ത്; വാദം പൊളിയുന്നു

മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല

Published

on

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്‌നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം പൊളിയുന്നതായി തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം തെളിയിക്കുന്നത്.

ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്ന് മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു. ഒരു കാര്യവും സംസാരിക്കാന്‍ അയാള് തയ്യാറായില്ല. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമായി മാത്രം ഇതിനെ കാണരുത്.

പ്രൈവറ്റ് വാഹനം അമിതവേഗതയില്‍ ഓടിച്ചതിന് 2022 ല്‍ കേസുണ്ട്. പേരൂര്‍ക്കട സ്റ്റേഷനിലും 2017 ല്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസ് ഉണ്ടെന്നും ആര്യാ പറഞ്ഞു. ബസിന് മുന്നില്‍ കാര്‍ കൊണ്ടിട്ടു. സിഗ്‌നലില്‍ നിര്‍ത്തിയപ്പോഴാണ് കാറിട്ടത്. അപ്പോഴാണ് ഡ്രൈവറോട് സംസാരിച്ചത്. കുറുകെയാണോ എന്നറിയില്ലെന്നുമാണ് മേയര്‍ രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. ബസ് തടഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നലെ മേയറുടെ വാദം.

അതേസമയം മേയറുടെ ആരോപണങ്ങള്‍ തള്ളി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയര്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും യദു പറഞ്ഞു. താന്‍ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ല. ലഹരിപദാര്‍ത്ഥം ഉപയോഗിച്ചില്ല. എം.എല്‍.എ സച്ചിന്‍ ദേവ് മോശമായി പെരുമാറുകയും മേയര്‍ കാണിച്ചത് തോന്നിവാസമെന്നും ഡ്രൈവര്‍ ആരോപിച്ചു.

 

Continue Reading

kerala

കേരളം സംഘപരിവാർ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്; രാഹുല്‍ മാങ്കൂട്ടത്തില്‍

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

Published

on

ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ശശികലയോടല്ലാതെ ശൈലജയെ ആരോട് ഉപമിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി വീടിന്റെ വാതില്‍ക്കല്‍ കൂടി പോയിട്ട് പോലും തന്റെ വീട്ടിലേക്ക് കയറിയിട്ടില്ല. എന്തുകൊണ്ട് ജാവഡേക്കറെ കണ്ടത് ഇതുവരെ പൊതുസമൂഹത്തോട് പറയാതിരുന്നു? മുഖ്യമന്ത്രി പോലും പറയുന്നു, ജാവഡേക്കറെ കണ്ടിട്ടുണ്ട് എന്ന്. ഇപി ജയരാജന്‍ പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയിലാണോ പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന ഇന്ത്യയില്‍ ആണോ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കണം. ഒറ്റ എംഎല്‍എമാര്‍ പോലും ഇല്ലാതെ സംഘപരിവാര്‍ കേരളം ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

തകര്‍ന്ന ടീച്ചര്‍ ഏജന്‍സിയുടെ സഹായത്തോടെ നിര്‍മിച്ച വ്യാജ ബിംബമാണ്. ഇത് വടകര തിരഞ്ഞെടുപ്പോടെ തകര്‍ന്നുവീണു. സിപിഎം ഹാന്‍ഡിലുകള്‍ പോലും ലീഗിന്റെ കൊടി കാണുമ്പോള്‍ പാക്കിസ്ഥാന്റെ കൊടി എന്ന് പറയുന്നു. ഒരു മുസ്‌ലിം നാമധാരി അപ്പുറത്ത് വന്നു എന്നതുകൊണ്ട് മാത്രം നടത്തിയ വര്‍ഗീയ പരാമര്‍ശമാണിത് എന്നും അദ്ദേഹം പറഞ്ഞു.

ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ല. ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായെന്നും രാഹുല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

 

Continue Reading

Trending