ഹെലികോപ്റ്റര്‍ ഷോട്ടും ഇന്ത്യന്‍ നായകന്‍ ധോണിയും തമ്മിലുള്ള പ്രണയം ക്രിക്കറ്റിലെ ഏറ്റവും മനോഹര കാവ്യങ്ങളിലൊന്നാണ്. ക്രിക്കറ്റ് ലോകത്ത് ധോണിയെ ആരാധകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ തന്നെയായിരുന്നു. കളിക്കാന്‍ പ്രയാസമുള്ള ഈ ഷോട്ട് പക്ഷെ ക്യാപ്റ്റന് മാത്രം അനായാസകരമായി.

പ്രായത്തിനൊപ്പം ഹെലികോപ്റ്റര്‍ ഷോട്ടിന്റെ വന്യമുഖം ധോണിക്ക് കൈമോശം വന്നെങ്കിലും പലപ്പോഴും ആരാധകരെ ആവേശത്തിലാഴ്ത്തി ധോണി ഈ ഷോട്ട് പായിക്കാറുണ്ട്. ക്രിക്കറ്റ് കിങ്ഡം ക്രോഡീകരിച്ച ധോണിയുടെ ഏറ്റവും മികച്ച പത്ത് ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ യൂട്യൂബില്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഇപ്പോള്‍..

https://www.youtube.com/watch?v=smMJbz4L6Ho