Connect with us

News

ഓര്‍മകളില്‍ ഡിയാഗോ

രണ്ട് തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇതില്‍ അവസാനം 1986ല്‍ മെക്‌സിക്കോയിലായിരുന്നുഅന്നത്തെ ഹീറോയായിരുന്നു ഡിയാഗോ.

Published

on

കമാല്‍ വരദൂര്‍

ഫുട്‌ബോള്‍ ലോകം കണ്ണീരണിഞ്ഞ ആ വിയോഗത്തിന് രണ്ട് നാള്‍ കഴിഞ്ഞാല്‍ രണ്ട് വര്‍ഷം. 2020 നവംബര്‍ 25 ന് 60-ാം വയസില്‍ ലോകത്തോട് വിട പറഞ്ഞ ഡിയാഗോ അര്‍മാന്‍ഡോ മറഡോണയെ ഇന്നലെ അര്‍ജന്റീനയും ഖത്തറും ഫിഫയും മറന്നില്ല. ഇരുപത്തിരണ്ടാമത് ലോകകപ്പില്‍ അര്‍ജന്റീന ആദ്യമായി പന്ത് തട്ടിയപ്പോള്‍ ലുസൈല്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ ആ അസാന്നിധ്യം പ്രകടമായിരുന്നു. എല്ലാ ലോകകപ്പുകളിലും ടീമിനൊപ്പമെത്തി, കോച്ചായും ഉപദേഷ്ടാവായും കാണിയായും അര്‍ജന്റീനക്കായി മുദ്രാവാക്യം മുഴക്കിയിരുന്ന ഡിയാഗോ ഇല്ലാത്ത ആദ്യ ലോകകപ്പാണിത്. പക്ഷേ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനക്കാര്‍ നിറഞ്ഞ ഭാഗത്തെ വലിയ ബാനറില്‍ ഡിയാഗോയുണ്ടായിരുന്നു.

പഴയ ആ ചിത്രം. ആ കാരിക്കേച്ചര്‍അദ്ദേഹത്തിന്റെ കയ്യൊപ്പും അര്‍ജന്റീനയുടെ ദേശീയ പതാകയും. ഇന്നലെ ലുസൈലിലേക്കുള്ള മെട്രോ യാത്രയില്‍ നിരവധി അര്‍ജന്റീനക്കാരുമായി സംസാരിച്ചു. മെസിയുടെ ജന്മദേശമായ റൊസാരിയോയില്‍ നിന്നുള്ള 63 കാരന്‍ ഫെര്‍ണാണ്ടോ ദോഹയിലെത്തിയത് ലോകകപ്പ് നേട്ടം കാണാനും ആ നേട്ടം തന്റെ പ്രിയ താരത്തിന് സമര്‍പ്പിക്കാനുമാണ്. ഡിയാഗോക്ക് ഇനിയും അദ്ദേഹം അര്‍ഹിക്കുന്ന ആദരം രാജ്യം നല്‍കിയിട്ടില്ല എന്ന് വിശ്വസിക്കുന്നു ഈ ഫുട്‌ബോള്‍ പ്രേമി. അകാല വിയോഗത്തിന്റെ കാര്യകാരണങ്ങളില്‍ ഇപ്പോഴും അന്വേഷണം നടക്കുമ്പോഴും മെസിക്കും സംഘത്തിനും ഡിയാഗോക്ക് നല്‍കാനുള്ള വലിയ അന്ത്യാജ്ഞലി ലോകകപ്പായിരിക്കുമെന്ന് പറയുന്നു ഷൂ നിര്‍മാണ കമ്പനി നടത്തുന്ന ഫെര്‍ണാണ്ടോ. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നതും ഡിയാഗോയെക്കുറിച്ചായിരുന്നു. രണ്ട് തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇതില്‍ അവസാനം 1986ല്‍ മെക്‌സിക്കോയിലായിരുന്നു.

അന്നത്തെ ഹീറോയായിരുന്നു ഡിയാഗോ. പുതിയ ലോകത്തിന് അര്‍ജന്റീനയെ പരിചയപ്പെടുത്തിയ താരം. അദ്ദേഹത്തെ കണ്ടാണ് പിന്നെ ഫുട്‌ബോള്‍ ലോകം വളര്‍ന്നത്. മെസിയുടെ തലമുറയുടെ റോള്‍ മോഡല്‍. പക്ഷേ കളി കഴിഞ്ഞ് ഫെര്‍ണാണ്ടോയും സംഘവും മടങ്ങിയത് നിരാശയിലായിരുന്നു. ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി. മറഡോണയുണ്ടായിരുന്നെങ്കിലോ…? അദ്ദേഹം ക്ഷുഭിതനാവുമായിരുന്നു. മെസിയും മറഡോണയും തമ്മിലുള്ള മാറ്റമായി അര്‍ജന്റീനക്കാര്‍ പറയാറുള്ളത് മറഡോണ രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ചു. മെസിക്ക് അതിന് കഴിഞ്ഞില്ല എന്നതാണ്. ഇക്കുറിയും മെസി കപ്പില്‍ നിന്ന് അകന്നാല്‍ അര്‍ജന്റീനക്കാര്‍ക്കത് സഹിക്കാനാവില്ലെന്നുറപ്പ്.

 

 

india

സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു

കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

Published

on

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു.സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുവന്നിട്ടുണ്ട്.

ഗര്‍ഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകള്‍ക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചത്. സ്ത്രീയില്‍ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗര്‍ഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാര്‍ച്ച്‌ 4നായിരുന്നു പ്രസവ തിയതി. കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

Continue Reading

india

തത്തേങ്ങലത്ത് വീണ്ടും പുലി ആടിനെ ആക്രമിച്ചു

വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു.

Published

on

മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് പുലി ആടിനെ ആക്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പച്ചീരിക്കാട്ടില്‍ ഹരിദാസിന്റെ ആടിനെയാണ് അക്രമിച്ചത്.വീടിന്റെ പുറകില്‍ കരച്ചില്‍ കേട്ട് വീട്ടുക്കാര്‍ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു. ആടിന്റെ കാലിന് കടിയേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്.

കുറേ മാസങ്ങളായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്ബാണ് കാര്‍ യാത്രക്കാര്‍ ഇവിടെ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടത്. ഒരാഴ്ച മുമ്ബും വളര്‍ത്ത് നായെ പുലി ആക്രമിച്ചിരുന്നു. ഓരോ തവണ പുലിസാന്നിധ്യം ഉണ്ടാകുമ്ബോഴും വനം വകുപ്പ് എത്തി പരിശോധന നടത്താറുണ്ടെങ്കിലും ഭീതി അകറ്റാന്‍ നടപടിയൊന്നുമുണ്ടാകുന്നില്ല. പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Continue Reading

india

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി: അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ തള്ളി

കണ്ണൂര്‍ പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍.ഐഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Published

on

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീല്‍ തളളി.കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

കണ്ണൂര്‍ പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍.ഐഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളില്‍ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസില്‍ കോടതി ജാമ്യം അനുവദിച്ചതെന്നും ധര്‍മ്മടം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍.ഐ.എ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.2019-ലാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും മാവോവാദിബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ. കേസ് ചുമത്തുകയായിരുന്നു

Continue Reading

Trending