ജമ്മു: ജമ്മുകാശ്മീര്‍ പൊലീസ് മേധാവിയായി ദില്‍ബാഗ് സിങിനു മുഴുവന്‍സമയ ചുമതല നല്‍കി. നേരത്തെ, ദില്‍ബാഗ് സിങ് പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചുവരികയായിരുന്നു. എസ്.പി വൈദിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയപ്പോഴാണ് ദില്‍ബാഗിന് താല്‍ക്കാലിക ചുമതല നല്‍കിയത്.

ജയില്‍ മേധാവിയുടെ അധിക ചുമതലയും അദ്ദേഹം തന്നെ നിര്‍വ്വഹിക്കും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് പുതിയ പൊലീസ് മേധാവിയുടെ നിയമനം. മുന്‍ പൊലീസ് മേധാവി വൈദിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറായും നിയമിച്ചു. 1987 ബാച്ച് ഐ.പി.എസ് ഓഫീസറാണ് ദില്‍ബാഗ്.