നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ അടുത്ത രണ്ട് ദിവസം ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യലിനു ശേഷം പുരോഗതി കോടതിയെ അറിയിക്കണം, ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും.

ചോദ്യംചെയ്യലിന് ആറ് മണിക്കൂര്‍ വരെ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ദിലീപ് കോടതി അറിയിച്ചു.

എന്നാല്‍ അതേ സമയം ദിലീപിനെ അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഇപ്പോള്‍ ചോദ്യം ചെയ്ത് പുരോഗതി വിലയിരുത്തിയ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇവരും ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം.

എന്നാല്‍ അതേസമയം പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി പരിശോധിച്ചു, തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണ്, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമാണ് കോടതി വ്യക്തമാക്കി. ഈ മാസം 27ന് വാദം വീണ്ടും കേള്‍ക്കും.