കോവിഡ് വ്യാപനം രാജ്യത്ത് തുടരുകയാണ്. കൊറോണ മഹാമാരിയെ തടുക്കാന്‍ ഇപ്പോഴും മുന്‍നിരയില്‍ തന്നെയുണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍. അങ്ങനെ കൊറോണ രോഗികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നൃത്തം ചെയ്യുന്ന ഒരു ഡോക്ടറുടേ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അരുപ് സേനാപതി എന്ന ഡോക്ടര്‍ ആണ് പിപിഇ കിറ്റും ധരിച്ച് ഡാന്‍സ് ചെയ്യുന്നത്. ഇദ്ദേഹം അസമിലെ സില്‍ച്ചര്‍ മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി സര്‍ജനാണ്. മാനസികമായും ശാരീരികമായും തകര്‍ന്നു നില്‍ക്കുന്ന കോവിഡ് രോഗികളുടെ മുഖത്ത് സന്തോഷം നിറയ്ക്കാന്‍ വേണ്ടിയാണ് ഡോക്ടര്‍ നൃത്തം ചെയ്തത്.

ഡോക്ടറുടെ ഈ ഡാന്‍സ് സഹപ്രവര്‍ത്തകനായ ഡോ. സയ്യദ് ഫൈസാന്‍ അഹ്മദ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്. കോവിഡ് ബാധിതരെ സന്തോഷിപ്പിക്കാന്‍ വേണ്ടി തന്റെ സഹപ്രവര്‍ത്തകനായ ഡോ. അരുപ് സേനാപതി ചെയ്യുന്ന ഡാന്‍സ് എന്ന അടിക്കുറിപ്പോടെയായിരുന്നു സയ്യദ് ട്വീറ്ററില്‍ ഷെയര്‍ ചെയ്തത്.