Connect with us

crime

ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് മരണമെന്ന് പൊലീസ് പറഞ്ഞു

Published

on

പത്തനംതിട്ടയില്‍ ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഗണേശ് കുമാറിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഗണേശ് തിരുവനന്തപുരം സ്വദേശിയാണ്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് മരണമെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

crime

പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓവർസിയറെ മുഖത്തടിച്ച കേസ്; 4 പേർക്കെതിരെ കേസ്

വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Published

on

പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വായ്പൂരിലെ സെക്ഷൻ ഓഫീസിനുള്ളിൽ വെച്ചാണ് കെഎസ്ഇബി ഓവർസീയറെ യുവാവ് മുഖത്തടിച്ചത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പെട്ടി പൊലീസ് ആണ് കേസെടുത്തത്. മുഖത്തടിച്ച യുവാവിന് പുറമെ 4 പേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെഎസ്ഇബി ഓവർസിയർ വിൻസെൻ്റ് മല്ലപ്പള്ളി താലൂക്ക് ആശുപ്രത്രിയിൽ ചികിൽസ തേടി.

മല്ലപ്പള്ളി, എഴുമറ്റൂര്‍, കൊറ്റനാട് പഞ്ചായത്തുകളില്‍ ശനിയാഴ്ച വൈകീട്ട് മഴയും കാറ്റും കാരണം മരങ്ങള്‍ വീണ് നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് ആയിരത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി.
വൈദ്യുതി മുടങ്ങിയതിൽ പരാതി പറയാനെന്ന പേരിൽ എത്തിയ മദ്യപ സംഘം പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നെന്ന് വിൻസന്റ് പറഞ്ഞു. എഴുമറ്റൂര്‍ അരീക്കലില്‍നിന്ന് എത്തിയവരാണ് ആക്രമിച്ചത്. ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എഞ്ചിനീയര്‍ അടക്കമുള്ളവരെ ഭിഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

വിഷു ദിവസം അവധിയില്‍ ആയിരുന്നവരെക്കൂടി വിളിച്ചു വരുത്തി ലൈനുകള്‍ പുനഃസ്ഥാപിക്കുന്ന ജോലി വിശ്രമമില്ലാതെ നടത്തുന്നതിനിടെയാണ് ചിലര്‍ കയ്യേറ്റം ചെയ്തതെന്നും നിയമപരമായി നേടുമെന്നും അസി. എഞ്ചിനീയര്‍ നിര്‍മ്മല പറഞ്ഞു.

Continue Reading

crime

ഗൂഗിൾ പേയുടെ ശബ്ദസന്ദേശം കേട്ടില്ല; പമ്പ് ജീവനക്കാരന് മര്‍ദനം, കത്തിക്കുത്ത്

കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലാണ് ജീവനക്കാരനായ അപ്പച്ചന് മർദ്ദനമേറ്റത്.

Published

on

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്ന് പറഞ്ഞ് പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരുക്ക്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലാണ് ജീവനക്കാരനായ അപ്പച്ചന് മർദ്ദനമേറ്റത്. പിന്നാലെ ചോദിക്കാൻ എത്തിയ നാട്ടുകാരന് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റു.

ഇന്നലെ രാത്രിയിലാണ് സംഭവം അരങ്ങേറുന്നത്. പെട്രോൾ അടിച്ച് പണം ജി-പേ ആയി നൽകിയെങ്കിലും അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല. തുടർന്നാണ് തർക്കം ഉടലെടുത്തത്. തർക്കത്തിൽ പമ്പ് ജീവനക്കാരന് പരുക്കേറ്റു. പിന്നാലെ ചോദിക്കാൻ എത്തിയ നാട്ടുകാരന് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റു.

സംഭവത്തിൽ വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവർക്കെതിരെ കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് തലയോലപ്പറമ്പ് പൊലീസ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Continue Reading

crime

പൊന്നാനിയിൽ വൻ കവർച്ച; അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണം കവർന്നു

350 പവനോളം സ്വർണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇവ പൂർണമായും കവർന്നതായാണു സൂചന.

Published

on

അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. വീട്ടിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി. 350 പവനോളം സ്വർണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇവ പൂർണമായും കവർന്നതായാണു സൂചന.

പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം കുടുംബവും ദുബൈയിലാണു താമസിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് രാജീവും കുടുംബവും നാട്ടിലെത്തി തിരിച്ചുപോയത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വൈകീട്ട് നാലു മണിയോടെ സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു.

ഇവര്‍ രാജീവിന്‍റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് വന്‍ കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്. സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. മോഷണവിവരം അറിഞ്ഞ് രാജീവ് നാട്ടിലെത്തിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.പി, ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

Continue Reading

Trending