മുംബൈ: ഡോക്ടര്‍ പായല്‍ തദ്‌വിയുടെ ആത്മഹത്യയില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന ഡോ. അങ്കിത ഖണ്ഡേല്‍വാലിനെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ആരോപണ വിധേയരായ മൂന്ന് ഡോക്ടര്‍മാരും അറസ്റ്റിലായി. ജാതി അധിക്ഷേപത്തെ തുടര്‍ന്നാണ് പായല്‍ ആത്മഹത്യ ചെയ്തത്.
മുസ്ലീം ആദിവാസി വിഭാഗത്തില്‍പെട്ട ഡോക്ടറായിരുന്നു പായല്‍ തദ്‌വി. പായലിനെ മൂന്ന് വനിത സീനിയര്‍ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ജാതിപരമായി അധിക്ഷേപിച്ചിരുന്നത്. പായല്‍ ആത്മഹത്യ ചെയ്തതോടെ മൂന്ന് പേരും ഒളിവില്‍ പോവുകയായിരുന്നു. പായല്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പായലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയോടെ യൂത്ത് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ചു.
Be the first to write a comment.