Connect with us

kerala

കൊച്ചിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു; സഞ്ചരിച്ചത് ഗൂഗിള്‍മാപ്പ് നോക്കി

കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

Published

on

കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഡോക്ടര്‍മാര്‍ മരിച്ചു. എറണാകുളത്താണ് അഞ്ചംഗസംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചത്. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈത്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. രാത്രി 12.30 ഓടെ ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലാണ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഗൂഗിള്‍ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഡോണ്‍ബോസ്‌കോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് കേസ്.

Published

on

കണ്ണൂര്‍ അങ്ങാടിക്കടവ് അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഡോണ്‍ബോസ്‌കോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് കേസ്.

ഷാന്‍ മുഹമ്മദ്, ഷാരോണ്‍, അഖില്‍ എന്നിവര്‍ക്കെതിരെ കോളേജ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരിക്കോട്ടക്കരി പൊലീസ് ആണ് സംഭവത്തില്‍ കേസെടുത്തത്.

Continue Reading

kerala

വയനാട് പുനരധിവാസത്തിനായി 529.50 കോടി വായ്പ അനുവദിച്ച് കേന്ദ്രം

ടൌണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്‌കൂള്‍ നവീകരണം തുടങ്ങിയവക്കാണ് സഹായം

Published

on

വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ കേന്ദ്രം അനുവദിച്ചു. ദുരന്ത നടന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 16 പദ്ധതികള്‍ക്കാണ് കേന്ദ്രം സഹായം അനുവദിച്ചത്. സംസ്ഥാനം കേന്ദ്രത്തില്‍ സമര്‍പ്പിച്ച 535.56 കോടി രൂപയുടെ പദ്ധതികളായ ടൌണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്‌കൂള്‍ നവീകരണം തുടങ്ങിയവക്കാണ് സഹായം.

സംസ്ഥാനങ്ങള്‍ക്കുളള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിട്ടുള്ളത്. മൂലധന നിക്ഷേപ സ്‌കീമിലെ വായ്പകള്‍ക്ക് പലിശയില്ലാത്തതിനാല്‍, പണം 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാല്‍ മതി.

Continue Reading

kerala

തൃശൂരില്‍ കിണറ്റില്‍ വീണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ച സംഭവം; കൊലപതകമെന്ന് പൊലീസ്

വല്ലച്ചിറ സ്വദേശി സന്തോഷ് ആണ് കിണറ്റില്‍ വീണ് മരിച്ചത്.

Published

on

തൃശൂരില്‍ കിണറ്റില്‍ വീണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ച സംഭവം കൊലപതകമെന്ന് പൊലീസ്. വല്ലച്ചിറ സ്വദേശി സന്തോഷ് ആണ് കിണറ്റില്‍ വീണ് മരിച്ചത്. മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിനിടെയാണെന്ന് സന്തോഷ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ തൃശൂര്‍ സ്വദേശി വിനയനെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending