ന്യൂയോര്‍ക്ക്: മകള്‍ ഇവാങ്കയും മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും ഇന്ത്യയെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നവരാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. എനിക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയുമായുള്ള എന്റെ മക്കളുടെ ബന്ധവും വളരെ നല്ലതാണ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇന്ത്യയുടെയും എക്കാലത്തെയും മികച്ച സുഹൃത്താണെന്ന് സ്വയം വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യന്‍ അമേരിക്കക്കാര്‍ തന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണെന്നും പറഞ്ഞു.

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസ് വന്നതോടെ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ ട്രംപിന്റെ സ്വാധീനം കുറഞ്ഞിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ട്രംപ് പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഉറ്റ സുഹൃത്താണെന്നും ഇന്ത്യക്കാര്‍ തനിക്ക് പ്രിയപ്പെട്ടവരാണെന്നും ഇതിനോടകം തന്നെ വിവിധ വേദികളില്‍ ട്രംപ് പ്രസംഗിച്ചിരുന്നു.