കോഴിക്കോട്: ചാരക്കേസ് ചരിത്രത്തിന്റെ ഗുണദോഷം ചികഞ്ഞ് പ്രശ്‌നമുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിന്റെ ആത്മകഥ ‘നിര്‍ഭയം’ പുറത്തുവരാനിരിക്കെ ചാരക്കേസ് സംബന്ധമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയ സിബി മാത്യൂസിന്റെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു കെ.മുരളീധരന്റെ പ്രസ്താവന.

കെ.കരുണാകരന്റെ ദു:ഖം കുടുംബത്തിന്റെ സ്വകാര്യ ദു:ഖം മാത്രമായിരിക്കട്ടെ. ആഭ്യന്തര കലഹം താങ്ങാനുള്ള കരുത്ത് ഇന്നു പാര്‍ട്ടിക്കില്ല. പ്രത്യേകിച്ച്, അമിത് ഷാ വലവീശി നടക്കുന്ന കാലത്ത്. പശുവും ചത്ത് മോരിലെ പുളിയും പോയ സമയത്ത് സിബി മാത്യൂസ് വെളിപ്പെടുത്തല്‍ നടത്തുന്നത് എന്തിനാണെന്നും മുരധീരന്‍ ചോദിച്ചു.

ചാരക്കേസിനെത്തുടര്‍ന്ന് കരുണാകരന്‍ ടേം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അദ്ദേഹം സ്വയം സംസ്ഥാന രാഷ്ട്രീയം അവസാനിപ്പിച്ചു കേന്ദ്ര രാഷ്ട്രീയത്തിലേക്ക് പോകുമായിരുന്നു. 1995ല്‍ കരുണാകരന്റെ രാജിയും 1992 ലെ കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പും ഇനിയും മായ്ക്കാത്ത മുറിവാണ് കോണ്‍ഗ്രസിനു നല്‍കിയത് -മുരളീധരന്‍ എംഎല്‍എ വ്യക്തമാക്കി.