ഇരട്ടവോട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഒരാള്‍ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു വരുത്തണമെന്ന് കഴിഞ്ഞ ദിവസം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

സംസ്ഥാനത്താകെ നാലര ലക്ഷത്തിലധികം ഇരട്ട വോട്ടുകളോ വ്യാജ വോട്ടുകളോ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ജി നല്‍കിയത്. ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.