main stories
ആര്.എസ്.എസിനെ പേടിച്ച് ഇന്നേവരെ ഒരുമാളത്തിലുമൊളിച്ചിട്ടില്ല-ഡോ.എം.കെ മുനീര്
എതിര്ക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് സി.പി.എമ്മിനുള്ളത്. അതിന്റെ ഉദാഹരണമാണ് സി.എ.ജി റിപ്പോര്ട്ടിലെ പരാമര്ശത്തിനെതിരായ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ആര്.എസ്.എസിനെ പേടിച്ച് ഇന്നേവരെ ഒരുമാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര് നിയമസഭയില് പറഞ്ഞു. ഇനി സിപിഎമ്മും ബിജെപിയും മതിയെന്ന വിചാരം നടക്കില്ല. പകല് ആര്.എസ്.എസുമായി തല്ല്കൂടി രാത്രി പൂലൂട്ടി ഉറങ്ങുന്നവരാണ് സി.പി.എമ്മെന്നും മുനീര് തുറന്നടിച്ചു.
എതിര്ക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് സി.പി.എമ്മിനുള്ളത്. അതിന്റെ ഉദാഹരണമാണ് സി.എ.ജി റിപ്പോര്ട്ടിലെ പരാമര്ശത്തിനെതിരായ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു. സി.എ.ജിയ്ക്കെതിരായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം എതിര്ത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എ.ജി എന്നുകേട്ടാല് സംഘപരിവാര് ബന്ധം ആരോപിച്ച് കൈകഴുകി രക്ഷപ്പെടാന് നോക്കേണ്ടതില്ല. ഇത് സത്യസന്ധമായി പരിശോധിക്കാന് രാജ്യത്തെ ജനങ്ങള് തയാറാകുമെന്നും സി.എ.ജിയ്ക്കെതിരായ പ്രമേയം അവതരിപ്പിക്കുന്നതിലും നല്ലത് സി.എ.ജിയെ പിരിച്ചുവിട്ടേക്കൂ എന്ന് പറയുന്നതല്ലേയെന്നും മുനീര് പരിഹസിച്ചു.
kerala
യുവ അഭിഭാഷകയെ മര്ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസ് റിമാന്ഡില്
യുവ അഭിഭാഷകയെ മര്ദിച്ച കേസില് സീനിയര് അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്ഡില്.

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്ദിച്ച കേസില് സീനിയര് അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്ഡില്. ഈ മാസം 27 വരെയാണ് വഞ്ചിയൂര് കോടതി ബെയിലിനെ റിമാന്ഡ് ചെയ്തത്. ജാമ്യഹര്ജിയില് വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
പ്രോസിക്യൂഷന് ജാമ്യഹര്ജിയെ ശക്തമായി എതിര്ത്തു. തൊഴിലിടത്തില് ഒരു സ്ത്രീ മര്ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടികാട്ടി. എന്നാല് കരുതിക്കൂട്ടി യുവതിയെ മര്ദിക്കാന് പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
മുന്കൂര് ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന് കടവില് നിന്നാണ് ബെയ്ലിന് ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്ന്ന് ബെയ്ലിന് ദാസിനെ വഞ്ചിയൂര് പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില് പോകുന്നതായി വഞ്ചിയൂര് എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്സാഫ് സംഘവും തുമ്പ പൊലീസും ചേര്ന്നു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന് ദാസ് ക്രൂരമായി മര്ദിച്ചത്.

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്ആര്ടി സംഘങ്ങളും ദൗത്യത്തില് പങ്കെടുക്കും.
പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള് ഇന്നലെ രാത്രി മുതല് തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.
kerala
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില് ചികിത്സയിലായിരുന്നയാള് മരിച്ചു
ആലപ്പുഴയില് കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള് മരിച്ചു.

ആലപ്പുഴയില് കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള് മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്പാണ് രക്ത പരിശോധനയില് കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കേ, ഇന്ന് പുലര്ച്ചെയാണ് മരണം.
ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്പ് ശാരീരിക അസ്വസ്ഥതയെ തുടര്ന്ന് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്തെ ഈ വര്ഷത്തെ രണ്ടാമത്തെ കേസാണിത്.
-
india3 days ago
ഒഡിഷയില് ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്ഷം: നിര്ത്തിവെച്ച ഐപിഎല് മത്സരങ്ങള് ഇന്ന് പുനരാരംഭിക്കും
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര് കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്ശം നടത്തി ഇസ്രാഈല് എംപി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്സറുടെ തലയില്ചാരി കായിക മന്ത്രി
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala1 day ago
ശശി തരൂരിനെ സര്വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില് രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര് പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്സ്
-
india2 days ago
പാകിസ്താന് വിവരങ്ങള് ചോര്ത്തി നല്കി; ടാവല് ബ്ലോഗര് ഉള്പ്പെടെ ആറ് പേര് അറസ്റ്റില്