Connect with us

kerala

അംബേദ്കർ അനുസ്മരണം; എ എസ് അനുഷ പാർലമെന്റിൽ പ്രസംഗിക്കും

വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ അനുഷയടക്കം ഏഴുപേർക്ക് മാത്രമാണ് പ്രസംഗിക്കാൻ അവസരം ലഭിച്ചത് 

Published

on

ഏപ്രിൽ 14- ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സംഘടിപ്പിക്കുന്ന ഡോ. ബി.ആർ അംബേദ്കർ അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കാൻ തിരുവനന്തപുരം നേമം സ്വദേശിനി അനുഷ എ.എസ് തെരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് അനുഷ.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ അനുഷയടക്കം ഏഴുപേർക്ക് മാത്രമാണ് പ്രസംഗിക്കാൻ അവസരം ലഭിച്ചത്  ഡോ. അംബേദ്കറെക്കുറിച്ച് അനുഷയുടെ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള റെക്കോർഡ് ചെയ്ത പ്രസംഗം വിലയിരുത്തിയാണ് ചടങ്ങിൽ പ്രസംഗിക്കാൻ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം നേമം പ്രാവച്ചമ്പലം സ്വദേശി കരസേനയിൽ നിന്നും വിരമിച്ച ഓണററി ക്യാപ്റ്റൻ കെ. അനിൽ കുമാറിന്റെയും കെ ഷീലയുടെയും മകളായ അനുഷ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന തലത്തിൽ നടന്ന ഒട്ടേറെ പ്രസംഗ-ഡിബേറ്റ്-ക്വിസ് മത്സരങ്ങളിൽ വിജയിയായിട്ടുള്ള അനുഷ എൻ.സി.സി യിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കഞ്ചാവും മെത്താഫെറ്റമിനും ഉപയോഗിക്കാറുണ്ട്; സിനിമയിലെ സഹപ്രവര്‍ത്തകര്‍ എത്തിച്ചുതരും; ഷൈന്‍ ടോം ചാക്കോ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കി.

Published

on

അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്. താന്‍ കഞ്ചാവും മെത്താഫെറ്റമിനുമാണ് ഉപയോഗിക്കാറുള്ളതെന്ന് നടന്‍ പൊലീസിന് മൊഴി നല്‍കി. ലഹരി എത്തിച്ചുനല്‍കുന്നത് സിനിമയിലെ സഹപ്രവര്‍ത്തകരാണെന്നും നടന്‍ പറഞ്ഞു.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കി.

ഷൈന്‍ പ്രതിയായ 2015ലെ കൊക്കൈയന്‍ കേസില്‍ തസ്‌ലീമയും പ്രതിയായിരുന്നു. ഇവരുമായി ഇപ്പോഴും ഷൈനിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് തസ്‌ലീമ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഷൈനടക്കമുള്ളവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

മുഖ്യ ലഹരി ഇടപാടുകാരനായ സജീറുമായും ബന്ധമുണ്ടെന്നും നടന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷൈന്‍ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. പല തവണയായി ഷൈന്‍ സജീറിന് പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസില്‍ നിര്‍ണായകമായത്.

അതേസമയം, ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷം നടനെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ തിരികെയെത്തിച്ചു. സ്റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നാണ് സൂചന.

സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടാലും ഷൈന്‍ ടോം ചാക്കോയെ വീണ്ടും പൊലീസ് വിളിപ്പിക്കും. ചില മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. ലഹരി പരിശോധനയുടെ ഫലം വരുന്ന മുറയ്ക്കായിരക്കും വിളിപ്പിക്കുക.

നടനെതിരെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഡിപിഎസ് ആക്ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

 

 

Continue Reading

kerala

യാത്രക്കാരന്റെ എം.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടി; ടൂറിസ്റ്റ് ബസ് ക്ലീനര്‍ പിടിയില്‍

പ്രതിയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊല്ലം: യാത്രക്കാരന്റെ എം.ടി.എം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ക്ലീനര്‍ പിടിയില്‍. പ്രതിയെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂര്‍ കുന്നക്കാട് ആഞ്ഞലിത്താനം കൊച്ചുകുന്ന് കാട്ടില്‍ വീട്ടില്‍ എം. ജോബിന്‍ മാത്യു (37) ആണ് പിടിയിലായത്. ഇയാള്‍ പുനലൂര്‍- ബംഗളൂരു കല്ലട ടൂറിസ്റ്റ് ബസിലെ സഹായിയാണ്.

ചാലക്കുടി വേലൂര്‍ കുന്നപ്പള്ളി പുഷ്പഗിരി കുരിശേരി വീട്ടില്‍ പി. ജോണിന്റെ പണവും രേഖകളുമാണ് നഷ്ടപ്പെട്ടത്. 2024 സെപംറ്റംബര്‍ 29ന് രാത്രി 10.30ഓടെ ജോണും ഭാര്യയും കല്ലട ടൂറിസ്റ്റ് ബസില്‍ ചാലക്കുടിയില്‍ നിന്നും ബംഗളൂരു പോയിരുന്നു. 29ന് രാത്രി ഇരുവരും അവിടെ നിന്നും പുനലൂരിലേക്കുള്ള ഇതേ ബസില്‍ കയറി പിറ്റേന്ന് ചാലക്കുടിയില്‍ എത്തിയിരുന്നു.

എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ജോണിന്റെ എം.ടി.എം, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ രേഖകള്‍ അടങ്ങിയ ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടതായി മനസിലാകുന്നത്. പിന്നാലെ തുടര്‍ന്ന് എം.റ്റി.എം കാര്‍ഡ് ഉപയോഗിച്ച് പുനലൂര്‍ യൂനിയന്‍ ബാങ്ക്, അടൂര്‍ എന്നിവിടങ്ങളിലെ എം.ടി.എമ്മുകളില്‍ നിന്നും നാലു തവണയായി 40,000 രൂപ പിന്‍വലിച്ചതായി മൊബൈലില്‍ സന്ദേശവുമെത്തി. ഇതിനെ തുടര്‍ന്ന് ജോണ്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രത്യേക പൊലീസ് സംഘം പുനലൂരിലെ ഉള്‍പ്പടെ എം.ടി.എമ്മുകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞങ്കിലും ഇയാള്‍ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകുകയായിരുന്ന.

 

Continue Reading

kerala

സബ് ഇന്‍സ്പെക്ടറെ കാണ്മാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്.

Published

on

കോട്ടയം: സബ് ഇന്‍സ്പെക്ടറെ കാണ്മാനില്ലന്ന് പരാതി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്.

പത്തനംതിട്ട സ്വദേശിയായ അനീഷ് വിജയന്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു. ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായതെന്നാണ് പരാതി.

 

 

Continue Reading

Trending