പാലക്കാട്: പാലക്കാട് കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12),റിന്‍ഷാദ്(7),റിഫാസ്(3) എന്നിവരാണ് മരിച്ചത്.

അമ്മയോടൊപ്പം കുളിക്കാനായി പോയ കുട്ടികള്‍ കയത്തിലകപ്പെടുകയായിരുന്നു. പാറമടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമികവിവരം.

മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വെളളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.