ഫോണ്‍ വഴിയുള്ള തട്ടിപ്പ് നടത്തിയ നാല്‍പ്പത് അംഗസംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഫോണിലൂടെ സമ്മാനം അടിച്ചെന്ന് പറഞ്ഞ് വിളിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ദുബായിലെ ഫരീജ് അല്‍ മുറാര്‍ പ്രദേശത്ത് രണ്ട് ഫഌറ്റുകളിലായാണ് ഇവര്‍ താമസിച്ചിരുന്നത്.

മൊബൈല്‍ കമ്പനികളില്‍ നിന്നെന്ന് പരിചയപ്പെടുത്തിയാണ് സംഘം ആളുകളെ വിളിച്ചിരുന്നത്. സമ്മാനത്തുകയായി വലിയൊരു തുക പറയുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് തുക ലഭിക്കണമെങ്കില്‍ ഒരു നിശ്ചിത തുക അടക്കണമെന്ന് അറിയിച്ച് പണം തട്ടലായിരുന്നു പരിപാടി. രണ്ടു ഫഌറ്റുകളിലായി താമസിച്ചുവന്നിരുന്ന സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു. 90ഫോണുകളും 110 സ്വിം കാര്‍ഡുകളും 60,000രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.