ദുബൈ: ദുബൈ ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം നറുക്കെടുപ്പില്‍ മലയാളിക്കും കൂട്ടുക്കാര്‍ക്കും ബംപര്‍ സമ്മാനം. ഏഴു കോടി രൂപയാണ് (പത്തു ലക്ഷം ഡോളര്‍) കൊല്ലം സ്വദേശിയായ നൗഷാദ് സുബൈറിനും സംഘത്തിനും സമ്മാനമായി ലഭിക്കുന്നത്. ദുബൈയിലെ കെമിക്കല്‍ കമ്പനിയായ റെഡ ഗ്രൂപ്പില്‍ ലോജിസ്റ്റിക്‌സ് മാനേജരാണ് നൗഷാദ്.

മലപ്പുറം സ്വദേശികളായ സുരേഷ് രഘു, പ്രദീപ്, കോട്ടയം സ്വദേശികളായ നാസര്‍, ഷബീര്‍, പത്തനംത്തിട്ട സ്വദേശി ചാര്‍ലി എന്നിവരാണ് സമ്മാനം പങ്കിട്ടെടുക്കുന്ന സുഹൃത്തുക്കള്‍.

തുല്യമായി തുക നല്‍കിയാണ് ഇവര്‍ ടിക്കറ്റെടുത്തത്. സ്ഥിരമായി ദുബൈ ഡ്യൂട്ടിഫ്രീയുടെ നറുക്കെടുപ്പില്‍ ടിക്കറ്റ് എടുക്കാറുണ്ടായിരുന്നുവെന്നും ഒടുവില്‍ ഭാഗ്യം തുണച്ചതില്‍ സന്തോഷമുണ്ടെന്നും സുബൈര്‍ പറഞ്ഞു.