യുവതാരനിരയില്‍ ഏറ്റവും ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകരോട് ഏറ്റവും കൂടുതല്‍ സംവദിക്കാന്‍ താല്‍പര്യപ്പെടുന്ന താരവും ദുല്‍ഖര്‍ തന്നെ. ആരാധകരുടെ മനം കീഴടക്കുന്നതിന് താരത്തിന് പ്രത്യേക കഴിവു തന്നെയുണ്ടെന്ന് പറയാം. അത് തെളിയിക്കുന്ന ഒരു സംഭവം അടുത്തിടെ നടന്നു.

തന്റെ കടുത്ത ആരാധകനായ യുവാവിനെ പിറന്നാള്‍ സമ്മാനം നല്‍കി താരം ഞെട്ടിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസ നേര്‍ന്നാണ് താരം റിസ്‌വാന്‍ എന്ന യുവാവിനെ ഞെട്ടിച്ചത്.

താരത്തിന്റെ ട്വീറ്റ്

ഇന്നു തന്റെ പിറന്നാള്‍ ആണെന്നും ദുല്‍ഖറില്‍ നിന്നൊരു പിറന്നാള്‍ ആശംസ ലഭിക്കാന്‍ ആഗ്രഹമുണ്ടെന്നും റിസ്‌വാന്‍ ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടി എത്തി. ‘ഹാപ്പി ബര്‍ത്ത്‌ഡേ ബഡ്ഡി’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

dulqer-salman-copy