Connect with us

kerala

ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത് ഡിവൈഎസ്പി; റെയ്ഡിന് എത്തിയ എസ്‌ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു

അടുത്തമാസം സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഡിവൈഎസ്പിയ്ക്ക് ഗുണ്ടയുടെ വിരുന്ന്

Published

on

കൊച്ചി: ഗുണ്ടാ സംഘങ്ങള അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗ്’ പുരോഗമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന്റെ ആതിഥ്യം സ്വീകരിച്ച് ഡിവൈഎസ്പിയും പൊലീസുകാരും. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് റെയ്‍ഡ് നടത്തിയപ്പോഴാണ് ‌ഡിവൈഎസ്പിയും പൊലീസുകാരുമാ‌ണ് എത്തിയതെന്ന് വ്യക്തമായത്.

പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. അടുത്തമാസം സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഡിവൈഎസ്പിയ്ക്ക് ഗുണ്ടയുടെ വിരുന്ന്. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തിയത്. എസ്ഐയെ വിരട്ടിയാണ് ഗുണ്ടയുടെ വീട്ടിൽ നിന്ന് ഡിവൈഎസ്പി രക്ഷപ്പെട്ടത്.

അങ്കമാലി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഇന്നലെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോൾ അങ്കമാലിയിൽ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി അങ്കമാലി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജെ. ചിഞ്ചുറാണി

കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്നമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.

Published

on

കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്നമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഈ പ്രസ്താവനയിലാണ് മന്ത്രി ഇന്ന് ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നത്.

കുടുംബത്തിന് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും സ്‌കൂളിന്റെ വീഴ്ചയും കെഎസ്ഇബിയുടെ വീഴ്ചയും പരിശോധിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.

Continue Reading

india

നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടും

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Published

on

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതികളുണ്ടെന്നും അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കേന്ദ്രം അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രം എന്ത് ചെയ്തെന്ന കാര്യം ഇന്ന് കോടതിയെ അറിയിക്കണം.

നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടു പേര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയില്‍ സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്.

ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക.

Continue Reading

kerala

എഡിജിപിയുടെ ശബരിമലയിലെ ട്രാക്ടര്‍ യാത്ര; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചും അജിത് കുമാര്‍ ട്രാക്ടറില്‍ യാത്രചെയ്തിരുന്നു.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചും അജിത് കുമാര്‍ ട്രാക്ടറില്‍ യാത്രചെയ്തിരുന്നു.

വിഷയത്തില്‍ എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് വിശദീകരണം നല്‍കി. അതേസമയം കാലുവേദനിച്ചതിനാലാണ് ട്രാക്ടറില്‍ കയറിയതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം.

നേരത്തെ ട്രാക്ടര്‍ യാത്രയുമായി ബന്ധപ്പെട്ട് ഡ്രൈവറെ മാത്രം പ്രതിയാക്കി പമ്പ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. നടപടി ദൗര്‍ഭാഗ്യകരമാണെന്നാണ് കോടതി വിലയിരുത്തിയത്. വിഷയത്തില്‍ കോടതി ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ദേവസ്വം ബോര്‍ഡില്‍ നിന്നും വിശദീകരണവും തേടിയിരുന്നു.

Continue Reading

Trending