ന്യൂഡല്‍ഹി: സാധനം എത്തിച്ചുകൊടുത്തതിന് ശേഷം പണം വാങ്ങുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമാണെന്ന് ആര്‍.ബി.ഐ. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ആര്‍.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

ഫ്‌ളിപ്കാര്‍ട്ട്‌, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഇ കൊമേഴ്‌സ് സ്ഥാപനങ്ങളെല്ലാം കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ വില്‍പന നടത്തുന്നുണ്ട്. ഇത് അനധികൃത കച്ചവടമാണെന്നാണ് ആര്‍.ബി.ഐ പറഞ്ഞിരിക്കുന്നത്.

പെയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഫ്‌ളിപ്കാര്‍ട്ട്‌, ആമസോണ്‍ പൊലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ കച്ചവടം നടത്താന്‍ അനുമതിയില്ലെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയത്.