Connect with us

kerala

ഇ-ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്

ഇ-ഗ്രാൻ്റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്ന നിലയിലാണ് ഏറ്റവും അവസാനം ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്

Published

on

ദളിത് ആദിവാസി ഉൾപ്പടെ പിന്നോക്ക വിഭാത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ഇ-ഗ്രാൻ്റും സ്കോളർഷിപ്പുകളുടെയും വിതരണം ഒരു വർഷത്തിലേറെയായി മുടങ്ങി കിടക്കുന്ന വിഷയത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ.രാധാകൃഷ്ണന് കത്ത് നൽകി.

ഇ-ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണെന്നും, അവകാശങ്ങൾ പിൻവലിച്ച് വിദ്യാർത്ഥികളെ ആശ്രിതരാക്കാൻ ഒരുങ്ങുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻ വാങ്ങണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

ഇ-ഗ്രാൻ്റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്ന നിലയിലാണ് ഏറ്റവും അവസാനം ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്. സ്ഥാപനങ്ങൾക്ക് നൽകേണ്ട ട്യൂഷൻഫീസ്, വിദ്യാർത്ഥികൾക്ക് നൽകേണ്ട അലവൻസുകൾ, പരീക്ഷാഫീസ് എന്നിവയെല്ലാം ഒരു പാക്കേജ് പോലെ വർഷത്തിൽ ഒരിക്കൽ ചെയ്യുമെന്നുമാണ് പറയുന്നത്. പക്ഷേ ഇതെല്ലാം ഒരു വർഷത്തിലേറെയായി മുടങ്ങി കിടക്കുന്നു. ഇതിന് ഒരു മോണിറ്ററിംഗ് സംവിധാനവും നിലവിലില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയത്തിൽ കെ.എസ്.യു ശക്തമായ സമരങ്ങൾക്ക് തുടക്കം കുറിക്കും. യൂണിറ്റ് തലം മുതൽ സംസ്ഥാനതലം വരെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അലോഷ്യസ് സേവ്യർ അറിയിച്ചു.

kerala

ജാവദേക്കർ വിവാദം; ഇപിയെ തൊടുമോ പാർട്ടി? സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

Published

on

ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ആളിക്കത്തുന്നതിനിടയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് യോഗത്തിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഖ്യ ചര്‍ച്ച ഇ പി വിവാദത്തെ കേന്ദ്രീകരിച്ച് ആകും. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സിപിഎമ്മിനെയും ഇടതുമുന്നണിയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

മുന്നണി കണ്‍വീനരുടെ കൂടിക്കാഴ്ച വിവാദത്തില്‍ സിപിഐയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇ പിയെ മുഖ്യമന്ത്രി തള്ളി പറഞ്ഞെങ്കിലും ആരോപണങ്ങളുടെ കുന്തമുന പ്രതിപക്ഷം മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് എത്തിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും സംഭവം പുറത്തുവന്നപ്പോള്‍ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇ പിക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുള്ളത്.

 

Continue Reading

kerala

നടുറോഡിലെ മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുളള തര്‍ക്കത്തില്‍ ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. മേയര്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേ സമയം മേയര്‍ക്കെതിരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് വീശദീകരണം. കൂടുതല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രം നടപടിയെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്‌പോരുണ്ടായത്. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്നാണ് തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ആരോപിച്ചത്.

മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എംഎല്‍എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു പറഞ്ഞു.

 

Continue Reading

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

Trending