Connect with us

kerala

ഊട്ടിയിലേക്ക് ഇ–പാസ്; വിനോദ സഞ്ചാരികള്‍ കുറഞ്ഞു

തിരിച്ചടി നേരിട്ട് വ്യാപാരികൾ

Published

on

ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.

ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്. ഇതേ അവസ്ഥയാണ് വഴിക്കടവിനും.

നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും. ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്.

പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതു റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതി സന്ദർശകർ പോലും എത്തുന്നില്ലെന്നാണു കണക്കുകൾ.

crime

വടകരയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12കാരിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ

Published

on

കോഴിക്കോട്: വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെ വടകര പൊലീസ് പിടികൂടി. പ്രതി സ്ഥിരം കുറ്റവാളി എന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂരിലെ നിർമാണം നടക്കുന്ന വീടിന്റെ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയായ തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ള സ്ഥിരം കുറ്റവാളി ആണെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം മോഷണ കേസുകളിൽ പ്രതിയാണ് അബ്ദുള്ള.

Continue Reading

kerala

എറണാകുളത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പുതിയ വകഭേദം; ലക്ഷദ്വീപ് സ്വദേശിനി അപകടനില തരണം ചെയ്തു

ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് രോഗബാധിത.

Published

on

കൊച്ചി: എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശിനിയെ ബാധിച്ചത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പുതിയ വകഭേദമാണെന്ന് സ്ഥിരീകരിച്ചു. ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് രോഗബാധിത. ഇപ്പോള്‍ അവര്‍ അപകടനില തരണം ചെയ്തതായും, ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.

സാധാരണ കാണപ്പെടുന്ന നെഗ്ലീരിയ ഫൗളെറി എന്ന അമീബാ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായ അകന്തമീബ എന്ന പുതിയ വകഭേദമാണ് രോഗിയില്‍ കണ്ടെത്തിയത്. എറണാകുളം ജില്ലയില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.

മൂന്ന് ആഴ്ച മുമ്പ് കഠിന തലവേദന, ഛര്‍ദ്ദി, കണ്ണിന്റെ ചലന വൈകല്യം തുടങ്ങിയ ലക്ഷണങ്ങളെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തി. പ്രാഥമിക പരിശോധനകള്‍ വ്യക്തതയില്ലാതിരുന്നതിനാല്‍ സെറിബ്രോസ്‌പൈനല്‍ ഫ്‌ലൂയിഡ് പരിശോധന നടത്തിയപ്പോഴാണ് അകന്തമീബ മൂലമുള്ള അണുബാധയാണെന്ന് കണ്ടെത്തിയത്.

ചികിത്സയുടെ ആദ്യഘട്ടം മുതല്‍ തന്നെ പുരോഗതി പ്രകടമാക്കിയ രോഗിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സാധാരണ നെഗ്ലീരിയയേക്കാള്‍ അപകടം കുറവുള്ള വകഭേദമാണിതെന്ന് ചികിത്സ നിര്‍വഹിച്ച ഡോ. സന്ദീപ് പത്മനാഭന്‍ പറഞ്ഞു. സമയോചിതമായ രോഗനിര്‍ണയമാണ് ചികിത്സയ്ക്ക് പ്രധാന പിന്തുണയായതെന്നും, രോഗി പൂര്‍ണമായി സുഖം പ്രാപിക്കാനായി തുടര്‍പരിചരണം നല്‍കുകയാണെന്നും അദ്ദേഹം അറിയിച്ചു.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അന്തിമ അവസരം ഉപയോഗപ്പെടുത്തുക: മുസ്‌ലിം ലീഗ്‌

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും (നവംബർ 4,5 ചൊവ്വ, ബുധൻ) വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അന്തിമ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകാം.

Continue Reading

Trending