More
സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലേക്ക് : മോദി സര്‍ക്കാറിന്റെ അവകാശവാദം പൊളിയുന്നു.

india
മുംബൈ: 2017-18 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പ്രവചനം. കഴിഞ്ഞ വര്‍ഷം 7.1 ശതമാനത്തില്‍ നിന്നാണ് വളര്‍ച്ചാ നിരക്ക് വീണ്ടും താഴോട്ടു പോകുന്നത് എന്നതാണ് ശ്രദ്ധേയം. നോട്ടുനിരോധനം, ചരക്കു സേവന നികുതി ജി.എസ്.ടി )തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം രാജ്യം മാന്ദ്യത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ വളര്‍ച്ചാ നിരക്ക് പ്രവചനം. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം വളര്‍ച്ച നിരക്ക് കൈവരിക്കുകയാണെന്ന അവകാശവാദം പൊളിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് കാര്‍ഷിക മേഖലയാണ്. വെറും 2.1 ശതമാണ് വളര്‍ച്ചയാണ് ഈ വര്‍ഷം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇതു 4.9 ശതമാനമായിരുന്നു. ഉത്പാദന മേഖല 7.9 ശതമാനത്തില്‍നിന്ന് 4.6 ശതമാനത്തിലേക്ക്്ചുരുങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മൈനിങ്ക്വാറി മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 1.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 2.9 ശതമാനമായി വര്‍ധിക്കും.
പ്രധാനമായും കാര്‍ഷിക ഉത്പാദന മേഖലയിലെ തളര്‍ച്ചയാണ് സാമ്പത്തിക മേഖലയെ ഒരിക്കല്‍ കൂടി തളര്‍ത്തിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചതിലും കുറവാണ് സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ പുതിയ പ്രവചനം. ആര്‍.ബി.ഐ പ്രവചിച്ചിരുന്നത് 6.7 ശതമാനം വളര്‍ച്ചയായിരുന്നു.
വൈദ്യുതി, പാചകവാതകം, ജലവിതരണം തുടങ്ങിയ മേഖലയിലെ വളര്‍ച്ച 7.2ല്‍ നിന്ന് 7.5 ശതമാനമായി ഉയരും. നിര്‍മാണ മേഖലയിലും കുതിപ്പുണ്ടാകും 1.7ല്‍ നിന്ന് 3.6 ശതമാനം. ജി.എസ്.ടി ലഘൂകരിച്ച സാഹചര്യത്തില്‍ ഹോട്ടല്‍, വ്യാപാരം, ആശയവിനിമയം, വ്യാപാരം മേഖലയില്‍ ഏകദേശം ഒരു ശതമാനത്തിന്റെ വളര്‍ച്ച പ്രതീക്ഷിക്കപ്പെടുന്നു. ഇവയിലെ വളര്‍ച്ച 7.8ല്‍ നിന്ന് 8.7 ശതമാനമാകും. റിയല്‍ എസ്‌റ്റേറ്റ് മേഖല 5.7ല്‍ നിന്ന് 7.3 ശതമാനമായി വര്‍ധിക്കും. പൊതുഭരണം, പ്രതിരോധം തുടങ്ങിയ മേഖളയിലെ വളര്‍ച്ച താഴോട്ടാണ്. ഇവ 11.3ല്‍ നിന്ന് 9.4ശതമാനമായി കുറയും.
പ്രവചനത്തിനു പിന്നാലെ തങ്ങളുടെ ഭീതി യാഥാര്‍ത്ഥ്യമായതായി കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യ വളര്‍ച്ച കൈവരിക്കുകയാണ് എന്ന മോദി സര്‍ക്കാറിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നതായി മുന്‍ ധനമന്ത്രി പി.ചിദംബരം പറഞ്ഞു.
Film
‘നാന്‍ എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.
റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര്‍ 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്‍ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.
നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.
india
സ്വാതന്ത്ര്യദിനത്തിൽ മാംസവിൽപ്പനയ്ക്ക് വിലക്ക്; ‘ഉത്തരവ് ക്രൂരവും ഭരണഘടനാ വിരുദ്ധവും’: ഉവൈസി

ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തിൽ അറവുശാലകളും മാംസവിൽപന കടകളും അടച്ചിടണമെന്ന് രാജ്യത്തെ ചില മുനിസിപ്പൽ കോർപറേഷനുകൾ ഉത്തരവിട്ടതിനെതിരെ ശക്തമായ പ്രതിഷേധം.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഈ നിർദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇന്ത്യയിലെ പല നഗരസഭകളും ആഗസ്റ്റ് 15ന് അറവുശാലകളും മാംസവിൽപന കേന്ദ്രങ്ങളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. ചില നഗരസഭകൾ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 16നും മാംസവിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനം, സംസ്കാരം, പോഷകാഹാരം, മതം എന്നിവയെ ലംഘിക്കുന്നതാണ്. മാംസം കഴിക്കുന്നതിനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനും എന്ത് ബന്ധമാണ് ഉള്ളത്? തെലങ്കാനയിൽ 99% ആളുകളും മാംസാഹാരികളാണ്,” ഉവൈസി എക്സിൽ കുറിച്ചു.
Many municipal corporations across India seemed to have ordered that slaughterhouses and meat shops should be closed on 15th August. Unfortunately, @GHMCOnline has also made a similar order. This is callous and unconstitutional.
What’s the connection between eating meat and…
— Asaduddin Owaisi (@asadowaisi) August 13, 2025
മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ, കല്യാൺ-ഡോംബിവാലി, മലേഗാവ്, നാഗ്‌പൂർ തുടങ്ങിയ മുനിസിപ്പൽ കോർപറേഷനുകളും സമാന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ഭരണകക്ഷി ഇക്കാര്യത്തിൽ ഭിന്നതാത്പര്യങ്ങൾ പ്രകടിപ്പിക്കുന്നു. എൻ.സി.പി നിയന്ത്രണങ്ങളെ എതിർക്കുമ്പോൾ, ബി.ജെ.പി നേതാക്കൾ അനുകൂല നിലപാട് സ്വീകരിക്കുന്നു.
“സ്വാതന്ത്ര്യദിനത്തിൽ എന്ത് കഴിക്കണമെന്നത് ഞങ്ങളുടെ ഇഷ്ടമാണ്. നവരാത്രി ദിനങ്ങളിൽ പോലും ഞങ്ങളുടെ പ്രസാദത്തിൽ മത്സ്യവും ചെമ്മീനും ഉൾപ്പെടുന്നു. ഇതാണ് ഞങ്ങളുടെ സംസ്കാരം ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറും ഉത്തരവിനെ എതിർത്തു. “മതവിശ്വാസത്തിന്റെ പേര് പറഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ മനസ്സിലാക്കാം. എന്നാൽ, സ്വാതന്ത്ര്യദിനത്തിലെ നിരോധനം ഒരു തരത്തിലും അംഗീകരിക്കാനാവില്ല,” അദ്ദേഹം വ്യക്തമാക്കി.
kerala
നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍

ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.
ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala3 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ