Connect with us

News

ഗുളികന്‍-പ്രതിഛായ

പെരിന്തല്‍മണ്ണയില്‍ ജനിച്ച വിജയരാഘവന്‍ മലപ്പുറം ഗവ.കോളജില്‍നിന്ന് ഇസ്‌ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്‍ട്ടിയായ സി. പി.എമ്മില്‍. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്.

Published

on

വാവിട്ടവാക്കും കൈവിട്ടവാളും ഒരുപോലെയാണ് എന്നൊരു ചൊല്ലുണ്ട്. അതേ അവസ്ഥയിലാണ് കേരളത്തിലെ സി.പി.എമ്മിനും ഇടതുമുന്നണിക്കും ആലമ്പാടന്‍ വിജയരാഘവന്‍. കയ്യിലിരിപ്പിന് പേരിനോട് സാമ്യംതോന്നിയാല്‍ കുറ്റംപറയാനാകില്ല. പുഴപോലെ ഒഴുകുന്ന രാഷ്ട്രീയ ഭൂമികയെ കലക്കി അലമ്പാക്കാന്‍ ഭൂമി മലയാളത്തിലിന്ന് എ. വിജയരാഘവനോളം വഴക്കവും പ്രാവീണ്യവുമുള്ളവരില്ല. സി.പി.എമ്മിന്റെ ഉന്നതസമിതിയംഗമാണെന്നൊക്കെ ചുമ്മാപറഞ്ഞാല്‍ മതിയോ, ഇച്ചിരി പക്വത വാക്കിലും പ്രവൃത്തിയിലുമൊക്കെ വേണ്ടേ എന്ന് വല്ല ശുദ്ധാത്മാക്കളും ചോദിച്ചാല്‍ തീരുന്ന പ്രശ്‌നമല്ല. അത്രക്കുണ്ട് തല്ലുകൊള്ളിത്തരം. അല്ലെങ്കിലേ കേരളത്തിലെ സി.പി.എമ്മിനും പിണറായി സര്‍ക്കാരിനുമിപ്പോള്‍ പിടിപ്പത് പണിയാണ്. സ്വര്‍ണക്കടത്തും ലൈഫ് കമ്മീഷനുമൊക്കെയായി കത്തുന്ന പുരയൊന്ന് ശരിയാക്കാമെന്ന ്‌വിചാരിച്ചിരിക്കുമ്പോഴാ കണ്‍വീനര്‍ സഖാവ് വക പൂഴിക്കടകന്‍ വന്നുവീഴുന്നത്. കോടിയേരി സഖാവും ബേബി സഖാവും സാക്ഷാല്‍ പാറപ്പുറം പിണറായിയുമൊക്കെ പീബീക്കാരായി ഉണ്ടെങ്കിലും കേരളത്തിലെ ഒരു പ്രശ്‌നം വന്നാല്‍ പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ വലിയ ഉത്തരവാദിത്തം തലയിലുണ്ടെന്ന ധാരണയിലാണ് വിജയരാഘവന്‍ മൂപ്പര്‍ പെരുമാറുന്നതും പ്രസ്താവിക്കുന്നതും. വിജയരാഘവ ഗുളികന്‍ കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിടിച്ച പൊല്ലാപ്പ് ചില്ലറയൊന്നുമല്ല കേരളത്തില്‍. കട്ട പാര്‍ട്ടിത്തരം രക്തത്തിലലിഞ്ഞിട്ടുള്ളതിനാല്‍ എല്ലാറ്റിനും കേറിയങ്ങ് പ്രസ്താവിക്കും. സ്ത്രീ സുരക്ഷ, പൊതുജന മര്യാദ, അപര ബഹുമാനം, നേതൃമഹിമ എല്ലാമങ്ങ് ചാലിയാറിലൂടെ ഒലിച്ചുപോയ പ്രതീതി.

ഇത്തരമൊരു പ്രസ്താവനയാണ് ഇക്കഴിഞ്ഞദിവസം കണ്‍വീനര്‍ സഖാവ് ഒരിക്കല്‍കൂടി നടത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കെ.എം മാണി മന്ത്രിയായിരിക്കവെ ബാര്‍ കോഴക്കേസില്‍ സി.പി.എമ്മും ഇടതുമുന്നണിയും നടത്തിയ സമരകോലാഹലമെല്ലാം തട്ടിപ്പായിരുന്നുവെന്നാണ് ഇടത് കണ്‍വീനറുടെ തുറന്നുപറച്ചില്‍. ഒള്ളത് ഒള്ളതുപോലെ പറഞ്ഞേ ശീലമുള്ളൂ എന്നുവെച്ച് വായില്‍ തോന്നിയത് കോതക്ക് പാട്ടാണെങ്കില്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് ആയത് ഭൂഷണമാണോ എന്ന് ചോദിക്കരുത്. ചെറുപ്പ കാലത്തിലേ അതേ ശീലമുള്ളൂ. കെ.എം മാണിയുടെ പുത്രന്‍ ജോസ്‌മോനെയും കൂട്ടരെയും മുന്നണിയിലേക്ക് കൊണ്ടുവരേണ്ട കണ്‍വീനറുടെ ബാധ്യത നിര്‍വഹിച്ചുവെന്നേയുള്ളൂ. പക്ഷേ കൊണ്ടത് സി.പി.എമ്മിനും മുന്നണിയിലെ മറ്റ് ഘടകക്ഷികള്‍ക്കുമാണ്. സി.പി.ഐ പൊട്ടിത്തെറിച്ച് ന്യായീകരിക്കാന്‍ നോക്കി. കേരളംകണ്ട ഏറ്റവും നാറിയതും നെറികെട്ടതുമായ സമരമാണ് കേരള നിയമസഭ 2015 മാര്‍ച്ച് 13ന് കണ്ടത്. ധനമന്ത്രി കെ.എം മാണിയെ ഒരുകാരണവശാലും ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കത്തില്ലെന്ന പിടിവാശിയിലാണ് പ്രതിപക്ഷമുന്നണിയും വിജയരാഘവന്റെ പാര്‍ട്ടിയും. ഫലമോ സഭയെ അലങ്കോലമാക്കിയ ആലമ്പാടന്റെ പാര്‍ട്ടിക്കാരും മുന്നണിയും ഇന്ന് കോടതിയില്‍ കേസ് റദ്ദാക്കിക്കാനായി കയറിയിറങ്ങുന്നു. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്താണ് ഇടതുമുന്നണിയുടെ കനപ്പെട്ട സാമാജികര്‍ ചേര്‍ന്ന ്‌നാമാവശേഷമാക്കിയത്. പുല്ലാണേ.. പുല്ലാണേ… എന്നു കേട്ടിട്ടേയുള്ളൂ. നിയമനിര്‍മാണസഭയെതന്നെ തൃണമാക്കിയ സംഭവത്തില്‍ കോടതിയുടെ കൊട്ട് കിട്ടിയിരിക്കവെയാണ് വിജയരാഘവന്‍ സഖാവിന്റെ വക തിരുവനന്തപുരത്തെ ഒരു മാധ്യമത്തിലൂടെ മാണിക്കെതിരായ സമരം വെറും രാഷ്ട്രീയമായിരുന്നുവെന്നുള്ള ഏറ്റുപറച്ചില്‍. രാഘവോ, രാഘവോ എന്ന് ഇന്നസെന്റിന്റെ കഥാപാത്രത്തെപോലെ പാര്‍ട്ടി പലതവണ താക്കീത് നല്‍കിയതാണ്. എല്ലാത്തിനും ആ ഒരുവളിച്ച ചിരിയുണ്ടല്ലോ. അതുമതി മറുപടിയെന്നാണ് മൂപ്പരുടെ ഒരു കരുതല്‍.

പെരിന്തല്‍മണ്ണയില്‍ ജനിച്ച വിജയരാഘവന്‍ മലപ്പുറം ഗവ.കോളജില്‍നിന്ന് ഇസ്‌ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്‍ട്ടിയായ സി. പി.എമ്മില്‍. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്. പതുക്കെ പാര്‍ട്ടിയിലേക്കും. അഖിലേന്ത്യാപദവികള്‍ വഹിച്ചു. 1989ല്‍ വി.എസ് വിജയരാഘവനോട് ഏറ്റുമുട്ടി കഷ്ടിച്ചാണ് ലോക്‌സഭയിലെത്തിയത്. 2014ല്‍ കോഴിക്കോട്ടുനിന്ന് യു. ഡി.എഫിന്റെ മറ്റൊരു രാഘവനോട് (എം.കെ രാഘവന്‍) തോറ്റുതൊപ്പിയിട്ടശേഷം പിന്നീടൊരിക്കലും ലോക്‌സഭയില്‍ കയറാനായില്ല. 1998ല്‍ ഒരുതവണ രാജ്യസഭയിലെത്തിപ്പെട്ടു. പാര്‍ട്ടിയുടെ പോഷകസംഘടനയായ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ അധ്യക്ഷനാണ്. പാര്‍ട്ടി ചാനലായ കൈരളിയുടെ ഡയറക്ടറും. ഇടതുകോട്ടയായ ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരെ വൃത്തികെട്ട പരാമര്‍ശം നടത്തിയതിന് കേസെടുക്കാതെ പാര്‍ട്ടിയും സര്‍ക്കാരും വനിതാകമ്മീഷനും സഹായിച്ചു. പക്ഷേ ആലത്തൂരിലെയും കേരളത്തിലെയും വോട്ടര്‍മാര്‍ അതുവരെയില്ലാത്ത ഭൂരിപക്ഷത്തിന് യു.ഡി.എഫിനെയും രമ്യഹരിദാസിനെയും പാര്‍ലമെന്റിലേക്കയച്ചുവിട്ടത് വിജയരാഘവനുള്ള മറുപടികൂടിയായി. പക്ഷേ ഇതൊന്നും കണ്ടുംകൊണ്ടും മൂപ്പര്‍ പഠിക്കുന്നേയില്ലെന്നതാണ് കോടിയേരിയാദികളുടെ സങ്കടം. പാര്‍ട്ടിക്കിട്ട് ഓരോരോ പണിതരുന്ന ടിയാനെ പിടിച്ച് പുറത്തുകളയാനുള്ള ആര്‍ജവവും സി.പി.എമ്മിനോ അതിന്റെ നേതൃത്വത്തിനോ ഇല്ല. പിന്നെ മലപ്പുറത്തുനിന്ന് നേതാവിനെകിട്ടാന്‍ വേറെ വഴിയുമില്ല. എന്തുചെയ്യാന്‍, സഹിക്കേന്നേ. ഭാര്യ തൃശൂര്‍ കേരളവര്‍മ കോളജ് ഇംഗ്ലീഷ് ലക്ചറര്‍ പ്രൊഫ. ആര്‍. ബിന്ദു. ഏക മകന്‍ വക്കീല്‍ഭാഗം പഠിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending