Video Stories
കേരളം ഭാവി തലമുറക്കും അവകാശപ്പെട്ടതാണ്

ഐക്യകേരള പിറവിക്ക് 63 വയസ് ആകുന്നു. നേട്ടങ്ങളും കോട്ടങ്ങളും സമ്മിശ്രമായ ഭൂതകാലം മലയാളിയുടെ അഭിമാനബോധത്തെ വളരെയേറെ വളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷയുടെ ഭാവിയിലേക്കല്ല കേരളം സഞ്ചരിക്കുന്നതെന്ന യാഥാര്‍ത്ഥ്യമാണ് കേരളപിറവി ദിനം ആഘോഷിക്കുമ്പോള്‍ മുന്നിലുള്ളത്. കനല് വഴികളിലൂടെ മലയാളി താണ്ടിയ ദൂരങ്ങളിലേക്കുള്ള പിന്‍നടത്തമാണോ വര്‍ത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നതെന്ന സന്ദേഹം എല്ലാവരിലുമുണ്ട്. നിരവധി മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍-കേരള മോഡലുകള്‍- കൈകളില്‍ നിന്ന് ഊര്‍ന്നുപോകുന്ന വിധമുള്ള മാറ്റങ്ങളാണ് സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
63 വര്‍ഷങ്ങള്‍ക്കിപ്പുറവും ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തയുടെ അടുത്തെങ്ങുമെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, ഭക്ഷ്യോത്പാദനം പ്രതിവര്‍ഷം കുറഞ്ഞുവരുന്നത് ഭാവിയെ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന കാര്യം തന്നെയാണ്. കാര്‍ഷിക ജനതയെന്ന പൈതൃക ബോധം നഷ്ടപ്പെട്ട് ഉപഭോക്തൃ ജനതയായി മലയാളി മാറിയിട്ട് പതിറ്റാണ്ടുകളായി. അരിയും പച്ചക്കറിയും മാത്രമല്ല, കറിവേപ്പില പോലും അയല്‍ സംസ്ഥാനങ്ങളില്‍നിന്നാണ് നമ്മുടെ അടുക്കളകളിലേക്കെത്തുന്നത്. കേരളത്തിന് മാത്രമായി, കൂടിയ അളവില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്ന കൃഷിത്തോട്ടങ്ങള്‍ തമിഴ്നാട്ടിലുണ്ടെന്ന വാര്‍ത്ത പോലും മലയാളിയുടെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നില്ല. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ മേഖലയിലെ മുന്നേറ്റം ഇപ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് മുന്നില്‍ അവസാനിച്ച മട്ടാണ്.
കേരള മോഡലെന്ന അവകാശവാദത്തിന്റെ മുനയൊടിക്കുംവിധമുള്ള സാമ്പത്തിക തകര്‍ച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പ്രതിധ്വനി കൂടിയായതോടെ ഏറ്റവും മോശപ്പെട്ട കാലമാണ് ഇപ്പോഴുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികനയം കേരളത്തിന് ശുഭപ്രതീക്ഷ നല്കുന്നതുമല്ല. ശമ്പളവും പെന്‍ഷനും പലിശയും കൊടുക്കാന്‍ റവന്യൂ വരുമാനംകൊണ്ട് കഴിയുന്നില്ല. കടമെടുത്താണ് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും നടക്കുന്നത്. കടമെടുക്കാന്‍ കഴിയാത്തവിധം കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണ് സംസ്ഥാനം. പദ്ധതി പ്രവര്‍ത്തനങ്ങളാകെ ഇപ്പോള്‍ ബജറ്റിന് പുറത്ത് കിഫ്ബി വഴിയാണ്. കിഫ്ബിയുണ്ടാക്കുന്ന കടക്കെണിയുടെ പ്രത്യാഘാതത്തില്‍നിന്ന് ദീര്‍ഘകാലത്തേക്ക് കേരളത്തിന് കരകയറാനാകില്ല. കേരള മോഡലെന്ന് വിശേഷിപ്പിക്കപ്പെട്ട പൊതുമേഖലാ സ്ഥാനപങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടുകയോ, തൊഴില്‍ സമയം കുറക്കുകയോ ചെയ്യുന്നു. വ്യവസായ മേഖല തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്കാണ്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റനുകൂല സാമ്പത്തിക നയങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയാണ് വ്യവസായ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. സ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചുപൂട്ടപ്പെടുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. വ്യവസായ പാര്‍ക്കുകള്‍ ആളും ആരവവും ഒഴിഞ്ഞ ഉത്സവപറമ്പിന്റെ പ്രതീതിയിലാണ്.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും റബര്‍ വിപണിയിലെ മാന്ദ്യവും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന വിധമാണ് മുന്നോട്ടുപോകുന്നത്. ഗള്‍ഫ് ബൂം സൃഷ്ടിച്ച സാമ്പത്തിക കുതിപ്പ് ഇപ്പോള്‍ റിവേഴ്സ് ഗിയറിലാണ്. നാളെയെക്കുറിച്ചുള്ള ആശങ്ക എങ്ങും പടര്‍ന്നുകഴിഞ്ഞു. റബര്‍ കര്‍ഷകര്‍ ദുരിതക്കയത്തിലായിട്ട് വര്‍ഷങ്ങളായി. പ്രകൃതി ദുരന്തങ്ങളും പ്രതികൂല കാലാവസ്ഥയും കാര്‍ഷിക, നിര്‍മാണ മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി സാധാരണക്കാരെ പട്ടിണിയിലേക്ക് നയിക്കുംവിധം രൂക്ഷമാണ്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ ഇതിനൊപ്പമുണ്ട്. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ഒരാണ്ട് കഴിഞ്ഞിട്ടും പരിഹാരമുണ്ടാക്കാനായിട്ടില്ല. ഇപ്പോഴത്തെ അതിമഴയും കൊടും വേനലും ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ പുതുമയുള്ളതാണ്. കുന്നുകളിടിച്ചും പാടങ്ങള്‍ നികത്തിയും കേരളം പടുത്തുയര്‍ത്തിയ വികസന സങ്കല്പങ്ങള് പ്രകൃതി ദുരന്തങ്ങളായി തകര്‍ന്നുവീഴുമ്പോള്‍ നോക്കിനില്‍ക്കാനേ മലയാളിക്ക് കഴിയുന്നുള്ളൂ.
ഇതിനൊപ്പം നാം കരുതിവെച്ച മികച്ച നേട്ടങ്ങള്‍ പോലും തച്ചുതകര്‍ക്കപ്പെടുകയാണ്. വിദ്യാഭ്യാസ മേഖലയിലെയും ഭരണഘടനാസ്ഥാപനമായ പി.എസ്.സിയിയേലും വിവാദങ്ങള്‍ കേരളത്തിന്റെ അഭിമാന ചിഹ്നങ്ങള്‍ക്കേറ്റ ക്ഷതങ്ങളാണ്. ഐക്യകേരളത്തിന്റെ ശില്പികള് സ്വപ്നം കണ്ട നവകേരള സങ്കല്പങ്ങളില്നിന്നും ബഹുദൂരം പിന്നിലാണിപ്പോള്‍. ലക്ഷ്യത്തിലേക്കുള്ള ദൂരം കൂടിക്കൂടി വരുന്നു.
ലോട്ടറിയും മദ്യവുമാണ് മലയാളിയെ ഇന്ന് നയിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ സുലഭമായി ലഭ്യമാകുന്നത് ഇത് രണ്ടും മാത്രം. ബാറുകളും ബിവറേജസ് ഔട്ലെറ്റുകളും നാടെങ്ങുമുണ്ട്. ചോദിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ നല്കുന്ന ഏക കാര്യം ബാര്‍ ലൈസന്‍സ് ആയി മാറിക്കഴിഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകളാണെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 565 ബാറുകളാണ്. ഇതിന്പുറമെ 277 ബിവറേജ് ഔട്്ലെറ്റുകളുമുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തേക്കാളും, 2018-19 സാമ്പത്തിക വര്‍ഷം 1,571 കോടി രൂപയുടെ അധിക വില്പനയാണ് സംസ്ഥാനത്തുണ്ടായത്. 2018-19 സാമ്പത്തിക വര്‍ഷം 14,508.21 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചുതീര്‍ത്തത്. അതായത് 12 ശതമാനം വര്‍ധനവ്.
മദ്യ, ലഹരി ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവന്ന് പൂര്‍ണമായും വര്‍ജ്ജിക്കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന പ്രഖ്യാപിച്ച ഒരു സര്‍ക്കാര്‍ മദ്യം വിറ്റ് ഖജനാവ് നിറക്കാന്‍ ശ്രമിക്കുകയാണ്. ഇത് സാമൂഹ്യ, കുടുംബ ബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം സര്‍ക്കാര്‍ നേടുന്ന കൊള്ളലാഭം കൊണ്ട് പരിഹരിക്കാവുന്നതല്ല.
കേരളം നടന്ന വഴികളില്‍ നിന്ന് ഇപ്പോള്‍ മാറി സഞ്ചരിക്കുകയാണ്. മാറ്റം ശുഭപ്രതീക്ഷ നല്‍കുന്നതല്ലെന്ന് വര്‍ത്തമാനകാലം സാക്ഷ്യം പറയുന്നു. വികനസ സങ്കല്പങ്ങള് പ്രകൃതിയോട് ചേര്‍ന്നുനിന്നില്ലെങ്കില്‍ ഭാവിതലമുറയുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാകുന്നത്. ചിന്തയിലും പ്രവര്‍ത്തനത്തിലും വികസന കാഴ്ചപാടുകളിലും സമഗ്രമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഭാവി ഇരുളടഞ്ഞതാകുമെന്ന ഉത്തമബോധ്യം സര്‍ക്കാരിന് മാത്രമല്ല, ഓരോ മലയാളിയുടേയും ഹൃദയത്തില്‍ കൊത്തിവെക്കേണ്ടതുണ്ട്. കേരളം വളരേണ്ടത് കേരളത്തനിമയിലൂന്നിയാകണം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
india3 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
More3 days ago
പാക് നടി ഹുമൈറ അസ്ഗർ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ
-
kerala3 days ago
സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days ago
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി