Connect with us

Culture

ഒമാനില്‍ പെരുന്നാള്‍ സാഘോഷം കൊണ്ടാടി

Published

on

മസ്‌ക്കത്ത്: ഒരുമാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ടാനത്തിനുശേഷം ഒമാനില്‍ ചെറിയ പെരുന്നാള്‍ സാഘോഷം കൊണ്ടാടി.
തലസ്ഥാന നഗരിയിയായ മസ്‌ക്കത്തിലെയും വിവിധ വിലായത്തുകളിലെയും മസ്ജിദുകളിലും ഈദ് ഗാഹുകളിലും ആയിരക്കണക്കിനുപേരാണ് കാലത്തുനേരത്തെ പെരുന്നാള്‍ നമസ്‌കാരത്തിനെത്തിച്ചേര്‍ന്നത്.

ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ വെള്ളിയാഴ്ചയായിരുന്നു. എന്നാല്‍ ഇക്കുറിയും പതിവുതെറ്റാതെ ഒമാനില്‍ ഒരുദിവസം കഴിഞ്ഞു ശനിയാഴ്ചയാണ് മാസപ്പിറവി ദൃശ്യമനുസരിച്ചു പെരുന്നാള്‍ ആഘോഷിച്ചത്.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖോര്‍ മസ്ജിദിലാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. സുല്‍ത്താന്റെ സായുധ സേനാ കമാന്‍ഡര്‍മാര്‍, റോയല്‍ ഒമാന്‍ പൊലീസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍മാര്‍, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇവിടെ പ്രാര്‍ഥനയില്‍ പങ്കാളികളായി.

പള്ളികള്‍ക്കുപുറമെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഉള്‍പ്പെടെ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്ത്രീകളടക്കം ആയിരകണക്കിനുപേര്‍ പങ്കാളികളായി.

മബെല ബി പി മസ്ജിദില്‍ നടന്ന നമസ്‌കാരത്തിന് ഷക്കീര്‍ ഫൈസി തലപ്പുഴ നേതൃത്വം നല്‍കി. മബേല മാള്‍ ഓഫ് മസ്‌കറ്റിനു സമീപം ഈദ്ഗാഹില്‍ ഡോ. നഹാസ് മാളയും മബെല ഇന്ത്യന്‍ സ്‌കൂളിന് സമീപം ഹയാ മസ്ജിദില്‍ മുഹമ്മദ് ഉവൈസ് വഹബിയും നേതൃത്വം നല്‍കി. സലാല ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ മലയാളി സാന്നിധ്യവും നേതൃത്വവും ശ്രദ്ധേയമായിരുന്നു.

പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ആശംസകള്‍ കൈമാറിയും സ്‌നേഹ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചുമായിരുന്നു വിശ്വാസികള്‍ ഈദ്ഗാഹുകളില്‍ നിന്ന് പിരിഞ്ഞത്. വിവിധയിടങ്ങളില്‍ പായസവിതരണവും സംഘടിപ്പിച്ചിരുന്നു.

Film

അന്ന് വില്ലൻ ഇന്ന് നായകൻ !; സ്ക്രീനിൽ വീണ്ടും ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും

Published

on

ഫഹദ് ഫാസിൽ-ഐശ്വര്യ ലക്ഷ്മി ചിത്രം ‘വരത്തൻ’ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. ‘പ്രേമം’ത്തിലെ ഗിരിരാജൻ കോഴിയെയും ‘ഹാപ്പി വെഡ്ഡിംഗ്’ലെ മനു കൃഷ്ണനെയും പോലെ ആയിരുന്നില്ല ജോസി. ട്രാക്ക് മാറ്റി വില്ലൻ വേഷത്തിൽ എത്തിയ ഷറഫുദ്ദീൻ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ‘അഞ്ചാം പാതിര’യിൽ ബെഞ്ചമിൻ ലൂയിസ് ഷറഫുദ്ദീനാണെന്ന് മനസ്സിലാക്കാൻ തന്നെ കുറച്ചധികം സമയം വേണ്ടിവന്നു. വ്യത്യസ്തമായ വേഷപ്പകർച്ചയിൽ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച ഷറഫുദ്ദീൻ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. അന്ന് വരത്തനിൽ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായ് വേഷമിട്ടു. ഇന്ന് ‘ഹലോ മമ്മി’യിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ നായകനായ് നിറഞ്ഞാടാൻ ഒരുങ്ങുന്നു. ‘ഹലോ മമ്മി’ ഒരു ഫാന്റസി കോമഡി ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 21 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രം ഫാമിലി എന്റർടൈനറാണ്. ഷറഫുദ്ദീനും ലക്ഷ്മിയും നായകനും നായികയുമായ് എത്തുന്ന ആദ്യ സിനിമയാണിത്.

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും സാൻജോ ജോസഫാണ് കൈകാര്യം ചെയ്തത്. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ & മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

News

ഇസ്രാഈലിന് കനത്ത തിരിച്ചടി; ഹമാസിന്റെ ആക്രമണത്തില്‍ നാല് സൈനികര്‍ കൂടി കൊല്ലപ്പെട്ടു

92-ാമത് ബറ്റാലിയന്റെ ഭാഗമായ കെഫർ ബ്രിഗേഡിൽ അംഗങ്ങളാണ് ഇവരെല്ലാം.

Published

on

വടക്കൻ ഗസ്സയിൽ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരണം. ജബാലിയയിൽ ഹമാസ് ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണു വിവരം.

20, 21 വയസ് പ്രായമുള്ള സൈനികരാണു കൊല്ലപ്പെട്ടത്. സ്റ്റാഫ് സെർജന്റുമാരായ ഓർ കാറ്റ്‌സ്(20), നാവി യായിർ അസൂലിൻ(21), ഗാരി ലാൽഹുറൂയ്കിമ സൊലാറ്റ്(21), ഒഫിർ എലിയാഹു(20) എന്നിവർക്കാണു ജീവൻ നഷ്ടമായതെന്ന് ഐഡിഎഫ് വക്താവ് അറിയിച്ചു. 92-ാമത് ബറ്റാലിയന്റെ ഭാഗമായ കെഫർ ബ്രിഗേഡിൽ അംഗങ്ങളാണ് ഇവരെല്ലാം. ജബാലിയയിൽ ടാങ്ക് വേധ മിസൈൽ ആക്രമണത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടതെന്ന് ‘ഹാരെറ്റ്‌സ്’ റിപ്പോർട്ട് ചെയ്തു.

ഇതോടെ ഗസ്സയിൽ ഒക്ടോബർ ഏഴിനുശേഷം കൊല്ലപ്പെട്ട ഇസ്രാഈൽ സൈനികരുടെ എണ്ണം 375 ആയി. ഇസ്രാഈൽ ഗസ്സയിൽ നടത്തുന്ന കരയാക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടവരാണ് ഇത്രയും പേർ. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വടക്കൻ ഗസ്സയിൽ ഉൾപ്പെടെ നിരവധി യുവസൈനികരാണു കൊല്ലപ്പെട്ടത്.

വടക്കൻ ഗസ്സയിൽ ഹമാസും ഇസ്രാഈൽ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇവിടെ ഇസ്രാഈൽ ആക്രമണം കടുപ്പിച്ചിട്ടും നൂറുകണക്കിന് ഹമാസ് പോരാളികളാണ് മേഖലയിലുള്ളതെന്ന് ‘യെദിയോത്ത് അക്രൊനോത്ത്’ റിപ്പോർട്ട് ചെയ്തു.

അതിനിടെ, വടക്കൻ ഇസ്രാഈലിൽ ഹിസ്ബുല്ല വ്യോമാക്രമണം തുടരുകയാണ്. ഹൈഫയിലും സമീപപ്രദേശങ്ങിലൂടെയും ഹിസ്ബുല്ല യുദ്ധവിമാനങ്ങളും ഡ്രോണുകളും പറക്കുന്നതായുള്ള അപായസൈറൺ ലഭിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തര ഗലീലിയിലും പടിഞ്ഞാറൻ ഗലീലിയിലും ഏക്രയിലുമെല്ലാം അപായ മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം ലബനാനിൽനിന്നുള്ള തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

Film

‘കിഷ്കിന്ധാ കാണ്ഡം’ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക

Published

on

മലയാളത്തില്‍ സമീപകാലത്ത് എത്തിയവയില്‍ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കിഷ്കിന്ധാ കാണ്ഡം. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. ബാഹുല്‍ രമേശ് ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും എത്തിയിരിക്കുകയാണ്.

ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ എത്തിയ ചിത്രം പക്ഷേ ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ വിജയിച്ചു. ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് നേരത്തെ എത്തിയ അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ ചിത്രം ഡിസംബറില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിനേക്കാള്‍ മുന്‍പേ, ഈ മാസം തന്നെ ചിത്രം ഒടിടിയില്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. നവംബര്‍ 19 ആണ് സ്ട്രീമിംഗ് തീയതി. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. പ്ലാറ്റ്ഫോം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്‍റെ രചയിതാവ് ബാഹുല്‍ രമേശ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാ​ഗ്രാഹകനായ ബാഹുലിന്‍റെ ആദ്യ തിരക്കഥയാണ് ഇത്. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ്.

Continue Reading

Trending