എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.
ശനിയാഴ്ച രാത്രിയാണ് മാതാപിതാക്കള്‍ക്കൊപ്പം വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാണാതാകുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.