തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നിഷേധിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. എന്നാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിക്കുകയായിരുന്നു.ഇന്ന് വൈകിട്ട് തിരുവനന്തപുരത്താണ് സ്റ്റുഡന്റ്‌സ് മാര്‍ക്കിറ്റിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനുമായിരുന്നു. പരിപാടിയുടെ നോട്ടീസ് പുറത്തിറക്കിയതിനു പിന്നാലെ ചടങ്ങിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ്കത്തയയ്ക്കുകയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും പെരുമാറ്റച്ചട്ടം തുടരുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കാന്‍ സാധിക്കില്ല എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ല
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നിഷേധിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ്…

Categories: Culture, More, News, Views
Tags: Chief Minister, election commission, pinarayi vijayan, tikaram meena
Related Articles
Be the first to write a comment.