india
പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല; കെ.സി.വേണുഗോപാൽ
വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ. മൂന്ന് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ കൂടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിങ് ദിനത്തിലെ അന്തിമ കണക്കുകളും അന്തിമ വോട്ടിങ് ശതമാനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ജനങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശയാത്ര സിപിഐഎം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്?, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.
india
ഇന്നലെ ഞങ്ങള്‍ സിഇസിയെ തിരയുകയായിരുന്നു, പക്ഷേ ഒരു പുതിയ ബിജെപി വക്താവിനെ കണ്ടെത്തി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. കൂടാതെ ‘ബിജെപി വക്താവ്’ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത് തള്ളിക്കളയുന്നില്ല.
വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്കും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും മറുപടി നല്‍കുന്നതില്‍ സിഇസി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം പറഞ്ഞു.
‘ഭരണഘടന ഒരു സാധാരണ പൗരന് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനാധിപത്യം അതിനെ ആശ്രയിച്ചിരിക്കുന്നു. അത് സംരക്ഷിക്കാനുള്ള ബോഡിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് CEC മറുപടി നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നത് നമുക്ക് കാണാന്‍ കഴിയും,’ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടവകാശത്തിന്റെ സംരക്ഷകനാണെന്നും സുപ്രധാനമായ ഭരണഘടനാ സ്ഥാപനമായിരിക്കെ, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ അതിന് കഴിയുന്നില്ലെന്നും ഗൊഗോയ് പറഞ്ഞു.
india
എത്ര ആര്‍.എസ്.എസ്സുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ പോയിട്ടുണ്ട്? മോദിയോട് ചോദ്യങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നവരാണ് ആര്‍എസ്എസ് എന്ന് ഖാര്‍ഗെ പറഞ്ഞു.

എത്ര ആര്‍.എസ്.എസ്സുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ പോയിട്ടുണ്ട്? ആര്‍.എസ്.എസ് സ്വാതന്ത്ര്യത്തിന് എതിരായിരുന്നില്ലേ? സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ ആര്‍.എസ്.എസ്സിനെ പ്രശംസിച്ച മോദിക്കെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നവരാണ് ആര്‍എസ്എസ് എന്ന് ഖാര്‍ഗെ പറഞ്ഞു. സ്വാതന്ത്ര്യ സമര സമയത്ത് ആര്‍എസ്എസിന്റെ എത്ര അംഗങ്ങള്‍ ജയിലില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. സസറാമില്‍ നടന്ന വോട്ടര്‍ അധികാര്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിമര്‍ശനം. ‘നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ് നമുക്ക് വോട്ടവകാശം നല്‍കിയത്. അതിനെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ വെല്ലുവിളിച്ചത്. ആര്‍എസ്എസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നു. അവര്‍ മഹാത്മാഗാന്ധിയെ ജനങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തി. എത്ര ആര്‍എസ്എസുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് തൂക്കിലേറ്റപ്പെട്ടു?പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ജനാധിപത്യവും വോട്ടവകാശവുമെല്ലാം അപകടത്തിലാണ്’ എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി അപകടകാരിയാണെന്നും അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ നിങ്ങളുടെ അവകാശങ്ങളെല്ലാം അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി; ഇന്‍ഡ്യ സഖ്യം
യുപിയില്‍ ബിഎല്‍ഒമാരുടെ പട്ടികയില്‍ നിന്നും യാദവ, മുസ്ലിം വിഭാഗത്തില്‍പെടുന്നവരെ മാറ്റിയെന്നും ഇന്‍ഡ്യ മുന്നണി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയെന്ന് ഇന്‍ഡ്യ മുന്നണി. മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്നും യുപിയില്‍ ബിഎല്‍ഒമാരുടെ പട്ടികയില്‍ നിന്നും യാദവ, മുസ്ലിം വിഭാഗത്തില്‍പെടുന്നവരെ മാറ്റിയെന്നും ഇന്‍ഡ്യ മുന്നണി പറഞ്ഞു. അതേസമയം എന്തിനാണ് എസ്‌ഐആര്‍ നടപ്പാക്കുന്നതെന്ന് കമ്മീഷന്‍ വിശദീകരിച്ചില്ലെന്നും ഇന്‍ഡ്യ മുന്നണി നേതാക്കള്‍ ആരോപിച്ചു.
ചോദ്യം ചോദിക്കുന്ന ആളുകളോട് വിവേചനപൂര്‍വമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ വക്താവായി മാറിയെന്നും ഇന്‍ഡ്യ സഖ്യത്തിലെ ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.
ഇന്ന് ചേര്‍ന്ന ഇന്‍ഡ്യ മുന്നണിയുടെ യോഗത്തില്‍ ഗ്യാനേഷ് കുമാറിനെ എങ്ങനെ ഇംപീച്ച് ചെയ്ത് പുറത്താക്കാം എന്നതിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala2 days ago
തിരുവനന്തപുരത്തെ സ്കൂള് തിരഞ്ഞെടുപ്പില് വോട്ടു വാങ്ങാന് എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
india1 day ago
എസ്.ഐ.ആറില് നിന്ന് പിന്മാറില്ല; ആരോപണങ്ങളില് അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
Cricket2 days ago
ഓസ്ട്രേലിയന് ക്രിക്കറ്റ് താരം ബോബ് സിംപ്സണ് അന്തരിച്ചു
-
india2 days ago
ബംഗളൂരു ബന്നര്ഘട്ട പാര്ക്കില് സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു
-
Film2 days ago
കൂലി ആദ്യദിനം നേടിയത് 150 കോടി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
മിന്നു മണിയുടെ തിളക്കത്തില് ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില് ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി