കണ്ണൂര്‍: തെരഞ്ഞെടുപ്പ് സുരക്ഷക്കുള്ള കേന്ദ്രസേന കേരളത്തിലെത്തി. പത്ത് കമ്പനി ബിഎസ്എഫ് ജവാന്‍മാരാണ് വിവിധ ജില്ലകളിലേക്ക് എത്തിയത്. കാസര്‍കോട്ടേക്കും കണ്ണൂരിലേക്കുമായുള്ള ബിഎസ്എഫ് ജവാന്‍മാരുടെ അഞ്ച് കമ്പനി ഇന്ന് ഉച്ചയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.

ആദ്യഘട്ടത്തില്‍ ഛത്തീസ്ഗഢില്‍ നിന്നും ഒഡീഷയില്‍ നിന്നുമായാണ് കേന്ദ്രസേന കേരളത്തിലെത്തിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ സുരക്ഷക്കായുള്ള കേന്ദ്ര സേന കേരളത്തിലേക്ക് യാത്ര തിരിച്ചിരുന്നു.