Connect with us

More

വ്യാപക അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപക അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പു വരുത്താനും സമാധാനാന്തരീക്ഷം നിലനിര്‍ത്താനും സംസ്ഥാന സര്‍ക്കാറുകള്‍ ശ്രദ്ധ പുലര്‍ത്തണം.
സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണം. സ്‌ട്രോങ് റൂമുകള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ എന്നാണ് വിവരം. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. പശ്ചിമബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലും സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുന്നറിയിപ്പ്.
ഇതിനിടെ കാസര്‍ക്കോട് ജില്ലയിലെ പെരിയയിലും കല്യോട്ടും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. പെരിയ, കല്യോട്ട് ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

tech

റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

Published

on

തിരുവനന്തപുരം: ഫ്ലിപ്പ് ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും നൂതന റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ, പുതു മോട്ടോ എഐ സവിശേഷതകൾ, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ മുൻനിര എഐ അസിസ്റ്റുകൾക്ക് ഇൻ-ബിൽറ്റ് പിന്തുണ, സമർപ്പിത എഐ പ്രോസസ്സിംഗ് എഞ്ചിൻ തുടങ്ങിയ സവിശേഷതകളുള്ള ശക്തമായ എഐ ഫ്ലിപ്പ് ഫോണാണ് മോട്ടോറോള റേസർ 60 അൾട്രാ.
ഡോൾബി വിഷൻ പിന്തുണയുള്ള മൂന്നു 50എംപി ഫ്ലിപ്പ് ക്യാമറ സിസ്റ്റം, കോർണിങ് ഗോറില്ല ഗ്ലാസ്സ്-സെറാമിക്  4.0” ഇന്റലിജന്റ് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേ, 165 എച്ച്സെഡ് റിഫ്രഷ് റേറ്റുള്ള മടക്കുകൾ ഇല്ലാത്ത 7.0″ പിഒഎൽഇഡി, സൂപ്പർ എച്ച്ഡി (1220പി) റെസല്യൂഷനും അൾട്രാ-ഷാർപ്പ് 464 പിപിഐയും ഉള്ള ഇന്റേണൽ ഡിസ്‌പ്ലേ, 68ഡബ്ല്യു ടർബോപവർ, 30ഡബ്ല്യു വയർലസ് ചാർജിംഗ് എന്നിവ വരുന്ന 4700എംഎഎച്ച് ബാറ്ററി എന്നിങ്ങനെ പ്രത്യേകതകൾ നിറഞ്ഞതാണ് റേസർ 60 അൾട്രാ.

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.

Continue Reading

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

Trending