kerala

എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി; നില ഗുരുതരം

By webdesk14

March 23, 2023

കൊല്ലം ആര്യങ്കാവില്‍ എസ്റ്റേറ്റ് ജീവനക്കാരന് നേരെ കാട്ടാന ആക്രമണം. ഹാരിസണ്‍ എസ്‌റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.