ആളുകള്‍ തന്റെ ഫോട്ടോ എടുക്കുന്നത് പാപ്പാനോറ്റ് പരാതിപ്പെടുന്ന ആനയുടെ വിഡിയോ വൈറലാവുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വെറും 18 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ആണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

https://twitter.com/Gannuuprem/status/1342836162491105281

ആളുകള്‍ തന്റെ ഫോട്ടോ എടുക്കുന്നതില്‍ പരാതിയുമായാണ് ആന പാപ്പാനരികിലേക്ക് എത്തുന്നത്. വാതില്‍ പടിയില്‍ ഇരിക്കുന്ന പപ്പാനോട് ആന പരാതിപ്പെടുന്നതും ആനയുടെ തുമ്പിക്കൈയില്‍ പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്. ചില നേര്‍ത്ത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ആന പാപ്പാനോട് സംസാരിക്കുന്നുമുണ്ട്.

രണ്ടര ലക്ഷത്തോളം ആളുകളാണ് വിഡിയോ കണ്ടത്. 4300ഓളം പേര്‍ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 26നു പങ്കുവച്ച വിഡിയോ ആണ് ഇത്.