Connect with us

kerala

എമ്പുരാന്‍ പ്രദര്‍ശനം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ബിജെപി നേതാവ്

ആനക്കൊമ്പ് കേസിലെ പ്രതിയാണ് ചിത്രത്തിലെ പ്രധാന നടനായ മോഹന്‍ലാലെന്നും വി വി വിജീഷ് ആരോപിക്കുന്നു

Published

on

എമ്പുരാന്‍ സിനിമയ്‌ക്കെതിരെ തൃശൂരിലെ ബിജെപി നേതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യം. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നാണ് ഹര്‍ജിയിലെ വാദം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാന്‍. കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ശ്രമിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സികളെ തെറ്റായി ചിത്രീകരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.

പൃഥ്വിരാജ് നിരന്തരം എന്‍ഡിഎയെയും കേന്ദ്ര സര്‍ക്കാരിനെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ക്ഷമ പ്രകടിപ്പിച്ചു. ചലച്ചിത്രത്തിലെ ചില ഭാഗങ്ങള്‍ ചിലര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സമ്മതിക്കുന്നുണ്ട്. ആനക്കൊമ്പ് കേസിലെ പ്രതിയാണ് ചിത്രത്തിലെ പ്രധാന നടനായ മോഹന്‍ലാലെന്നും വി വി വിജീഷ് ആരോപിക്കുന്നു. ശ്രീലങ്കയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളാണ് ലൈക പ്രൊഡക്ഷന്‍സ് ഉടമ സുഭാസ്‌കരന്‍ എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍, സുഭാസ്‌കരന്‍, ഇഡി ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, കേന്ദ്ര നികുതി ബോര്‍ഡ് ചെയര്‍മാന്‍, കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേക്ഷണ മന്ത്രാലയം, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരാണ് എതിര്‍കക്ഷികള്‍. ഗോധ്ര കലാപത്തെ കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

kerala

കോഴിക്കോട് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലടച്ച് വളര്‍ത്തി; വീട്ടുടമസ്ഥനെതിരെ കേസ്

നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

Published

on

കോഴിക്കോട് നരിക്കുനിയില്‍ വയലില്‍ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലിട്ട് വളര്‍ത്തിയതിന് വീട്ടുടമസ്ഥനെതിരെ വനംവകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ 2 പട്ടികയില്‍ പെടുന്നതാണ് നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന മോതിരത്തത്തകള്‍. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളര്‍ത്തുന്നത് ഏഴു വര്‍ഷം വരെ തടവും 25,000 രൂപയില്‍ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും

പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും.

Published

on

താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടുമെന്ന് ഉത്തരവ്. മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലാണ് വാഹനങ്ങള്‍ കടത്തി വിടുന്നത് നിരോധിച്ചത്. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല കലക്ടറുടെ യോഗത്തില്‍ തീരുമാനിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. റോഡിന് മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എഞ്ചിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.

Continue Reading

kerala

മഴ തുടരുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

.കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം.കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,വയനാട്,പത്തനംതിട്ട,കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading

Trending