കശ്മീരിലെ ജനങ്ങള്‍ക്ക നേരെ പെല്ലറ്റു ഗണ്ണുകള്‍ ഉപയോഗിക്കേണ്ടെന്ന് സുപ്രീംകോടതി. ജനത്തെ നിയന്ത്രിക്കാന്‍ സാങ്കേതികതയുടെ സഹായത്തോടെ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് സുപ്രീം കോടതി പ്രത്രിരോധ മന്ത്രാലയത്തോട് പറഞ്ഞു.

ഇന്ത്യ ഒരു ക്ഷേമ രാഷ്ട്രമാണെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍  രണ്ടാഴ്ച അനുവദിച്ചു. പെല്ലറ്റു ഗണ്ണുകളുടെ ഉപയോഗത്തിനെതിരെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്റെ പരാതി കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി