kerala

ജാഥയില്‍ പങ്കെടുക്കണമെന്നില്ല: ഗൂഢാലോചന പുറത്തുവിടുമെന്ന് ഇ.പി

By Chandrika Web

March 03, 2023

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതാരാണെന്ന് വൈകാതെ പുറത്തുവിടുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. പ്രതിരോധജാഥയില്‍ താന്‍ അംഗമല്ല. എല്ലാവരും അതിന്റെ ഭാഗമാണ്. പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ല. പങ്കെടുക്കില്ലെന്ന് താനും പറഞ്ഞിട്ടില്ല. മാധ്യമങ്ങളെ കുറ്റപ്പെടുത്താനും ഇ.പി പതിവുപോലെ തയ്യാറായി.കഴിഞ്ഞദിവസം ഇ.ഡി നടത്തിയ റെയ്ഡില്‍ ഇ.പിയുമായി ബന്ധപ്പെട്ട റീസോര്‍ട്ടില്‍നിന്ന് രേഖകള്‍ കണ്ടെടുത്തതായി വിവരമുണ്ട്. പി.ജയരാജന്‍ ആരോപിച്ചതുപോലെ കള്ളപ്പണമാണ് റീസോര്‍ട്ടിന് പിന്നിലെന്നാണ ്ഇ.ഡിയുടെ നിഗമനം. റെയ്ഡില്‍ ഇതുവരെയും സി.പി.എം നേതാക്കളാരും പ്രതികരിച്ചിട്ടില്ലെന്നതും കൗതുകമായി.