തിരുവനന്തപുരം: ഇ.പി ജയരാജന്‍ നാളെ രാവിലെ 10 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ പുനസംഘടന നടത്താനുള്ള സിപി.എം തീരുമാനത്തിന് ഇടതുമുന്നണി അംഗീകാരം നല്‍കി. സി.പി.ഐക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനിച്ചു.

സി.പി.ഐയുടെ ചീഫ് വിപ്പ് ആരെന്ന് 20ന് ചേരുന്ന പാര്‍ട്ടി നിര്‍വ്വാഹക സമിതി തീരുമാനിക്കും. മുല്ലക്കര രത്‌നാകരന്‍, കെ രാജന്‍, ഇ.എസ് ബിജിമോള്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നായിരുന്നു ഇ.പി ജയരാജന്‍ രാജിവെച്ചൊഴിഞ്ഞത്.