Connect with us

kerala

ഇ.പി ജയരാജന്‍ സി.പി.എം വിടുന്നു?

അസുഖമാണ് തിരുവനന്തപുരത്ത് പോകാത്തതിനുള്ള കാരണമായി പറയുന്നതെങ്കിലും പിണറായിയോടുള്ള പിണക്കംതന്നെയാണ് പിന്നിലെന്നാണ് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

Published

on

കെ.പി ജലീല്‍

സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജന്‍ സി.പി.എമ്മുമായി അകലുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദനെ നിയമിച്ചതിലുള്ള അനിഷ്ടമാണ് ഇതിന് കാരണമെന്നാണ ്‌റിപ്പോര്‍ട്ട്. ഗവര്‍ണര്‍ക്കെതിരെ രാജ് ഭവന് മുന്നില്‍ ഇടതുമുന്നണി നടത്തിയ ധര്‍ണയില്‍ പ്രധാനസംഘാടനകനായിട്ടും കണ്‍വീനര്‍പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇതുസംബന്ധിച്ച ഊഹാപോഹം പരന്നത്. അതിനുശേഷം ആഴ്ചകഴിഞ്ഞിട്ടും ജയരാജന്‍ പാര്‍ട്ടിയില്‍ സജീവമല്ല. എ.കെ ജി സെന്ററില്‍പോലും അദ്ദേഹം എത്തുന്നില്ല. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെതുടര്‍ന്ന് പാര്‍ട്ടിസെക്രട്ടറിയായി എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എം.വി ഗോവിന്ദനെ സെക്രട്ടറിയാക്കിയത് മന്ത്രിസ്ഥാനം രാജിവെപ്പിച്ചായിരുന്നു. അദ്ദേഹത്തിന് പോളിറ്റ് ബ്യൂറോ അംഗത്വവും നല്‍കി. പിണറായി വിജയനാണ് ഇതിന് പിന്നിലെന്നാണ ്ജയരാജന്റെ പരാതി.
ജയരാജന്‍ പാര്‍ട്ടിയുമായി അകലുകയെന്നാല്‍കണ്ണൂരിലെ സി.പി.എം കോട്ടയില്‍ വിളളല്‍ വീഴുമെന്നാണ്. കോടിയേരിയുടെ മരണശേഷം പിണറായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. പി.ജയരാജനും പിണറായിയുമായി അത്രഅടുപ്പത്തിലല്ല. ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ മാത്രമാണ് അദ്ദേഹവുമായി ഇപ്പോള്‍ അടുപ്പമുള്ളയാള്‍.
പി.ബിയില്‍ എം.എ ബേബിയും പിണറായി വിജയനും എം.വി ഗോവിന്ദനും മാത്രമാണിപ്പോഴുളളത്. ഇ.പിയെയും എ.കെ ബാലനെയും പരിഗണിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇതാണ് ജയരാജനെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍മന്ത്രികൂടിയാ കെ.കെ ശൈലജയും പിണറായിയുമായി ഇപ്പോള്‍ അടുപ്പത്തിലല്ല. ബന്ധുനിയമനം പറഞ്ഞ് ആദ്യപിണറായി സര്‍ക്കാരിന്റെ ആറാംമാസം ജയരാജനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയെങ്കിലും അന്നും ജയരാജന്‍ ഇടഞ്ഞിരുന്നു. പിന്നീട് ഏറെ സമ്മര്‍ദത്തിന് ശേഷമാണ ്അദ്ദേഹത്തെ ഉള്‍പെടുത്തിയത്.
വിമാനത്തിലെ യാത്രക്കാരെ തള്ളിമാറ്റിയതും പതിവായി വിടുവായിത്തംപറയുന്നതും മറ്റുമാണ് പിണറായിയെ ജയരാജനുമായി അകറ്റിയതെന്നാണ് സംസാരം. ഏതായാലും പുതിയ കണ്‍വീനറെ തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ചെന്നെത്തുമോ എന്നാണ് ജനം കാത്തിരിക്കുന്നത്.

ഡി.വൈ.എഫ്.ഐയുടെ പ്രഥമ പ്രസിഡന്റായ ജയരാജന്‍ നാല് തവണ എം.എല്‍.എ ആയെങ്കിലും ഒരുതവണ മാത്രമാണ് 2016ല്‍മന്ത്രിയാകുന്നത്. 72കാരനായജയരാജന് ആറുപതിറ്റാണ്ടത്തെ സി.പി.എം ബന്ധമുണ്ട്. എ. വിജയരാഘവനെ മുന്നണി കണ്‍വീനറാക്കിയപ്പോഴും ജയരാജന്‍ ഇടഞ്ഞിരുന്നു. അസുഖമാണ് തിരുവനന്തപുരത്ത് പോകാത്തതിനുള്ള കാരണമായി പറയുന്നതെങ്കിലും പിണറായിയോടുള്ള പിണക്കംതന്നെയാണ് പിന്നിലെന്നാണ് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

kerala

പാലായില്‍ പള്ളിയില്‍ പോയി മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പ്രതിക്കെതിരെ ബലാല്‍സംഗ ശ്രമത്തിനും കവര്‍ച്ചാശ്രമത്തിനും കേസെടുതെന്ന് പാലാ പൊലീസ് അറിയിച്ചു.

Published

on

കോട്ടയം : പാലായില്‍ പള്ളിയില്‍ പോയി മടങ്ങിയ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.കൊല്ലം കരീപ്ര കുഴിമതിക്കാട് ഹെയ്ല്‍ രാജു ആണ് പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാവിലെ കുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച്‌ യുവതിയെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം മാല പൊട്ടിക്കാന്‍ ആയിരുന്നു ശ്രമം. ശബ്ദംകേട്ട് ഓടിയെത്തിയ ഭര്‍ത്താവിനെയും കടിച്ച്‌ പരിക്കേല്‍പ്പിച്ചു.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ഹെയ്ല്‍ രാജുവിനെ പിടിച്ചു വച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ ബലാല്‍സംഗ ശ്രമത്തിനും കവര്‍ച്ചാശ്രമത്തിനും കേസെടുതെന്ന് പാലാ പൊലീസ് അറിയിച്ചു.

Continue Reading

kerala

ഹൈജംബിൽ പ്രതീക്ഷയായി മലപ്പുറത്തിന്റെ ഹന്ന

മികച്ച പരിശീലനം ലഭിച്ചാൽ ഹന്നക്ക് അന്തർദേശീയ തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്ന കാര്യം തീർച്ചയാണ്

Published

on

റഹൂഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി:തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഹൈജംബിൽ അഞ്ചാം സ്ഥാനം നേടിയ മലപ്പുറത്തെ ഹന്നയുടെ മികച്ച പ്രകടനം ശ്രദ്ധേയമാകുന്നു.  31 പേർ പങ്കെടുത്ത സബ്ജൂനിയർ ഗേൾസ് ഹൈജംബ് മത്സരത്തിലെ ഫൈനലിൽ 1.32 മീറ്റർ ഉയരത്തിൽ ചാടി അഞ്ചാമതായി എത്തിയ ഹന്ന കായിക ലോകത്തിനും മലപ്പുറത്തിനും പുതിയ പ്രതീക്ഷയേകുന്നു.
കന്നി മത്സരത്തിൽ തന്നെ ഉപജില്ലയിലും ജില്ലയിലും സംസ്ഥാനമേളയിലും എത്തിപ്പെടാൻ ഭാഗ്യം ലഭിച്ച ഈ കൊച്ചു മിടുക്കി യാതൊരു പരിശീലനവും കൂടാതെയാണ് മത്സരയോഗ്യത നേടിയത് എന്നതാണ് പ്രത്യേകത.

കൂട്ടിലങ്ങാടി പള്ളിപ്പുറം കോഴിപ്പറമ്പിലെ പുളിക്കത്തൊടി അബ്ദുറഹ്മാന്റെയും ഇൽമുന്നീസയുടെയും അഞ്ച് മക്കളിൽ ഇളയവളായ ഹന്ന മങ്കട പള്ളിപ്പുറം ജി.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  എൽ.പി. ക്ലാസ്മുതൽ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്ന ഹന്നക്ക് കായിക മത്സരങ്ങളിൽ വലിയ താൽപര്യമായിരുന്നു.

കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം സ്വന്തമായി ജംബിംഗ് പിറ്റു പോലുമില്ലാത്ത സ്കൂളിലെ കായിക മേളയിലെ ഹൈം ജംബിലെ മികച്ച പ്രകടനവും അധ്യാപകരായ സലീം പെരിമ്പലത്തിന്റെയും ലിജിയുടെയും പ്രോത്സാഹനവും പെയിന്റിംഗ് തൊഴിലാളിയായ പിതാവിന്റെ പിന്തുണയും സ്കൂൾ പഠനകാലത്ത് കായികരംഗത്ത് മുന്നേറ്റം നടത്തിയ മാതാവിന്റെ കായിക പാരമ്പര്യവുമെല്ലാം ഒത്തുചേർന്നപ്പോൾ ഹന്നയെ ഉപജില്ല മുതൽ സംസ്ഥാനതലം വരെ എത്തിക്കുകയായിരുന്നു.  ഗ്രാമീണ മേഖലയിൽ സാധാരണ കുടുംബത്തിൽ നിന്ന് യാതൊരു പരിശീലനവും ലഭിക്കാത്ത ഹന്നയുടെ പ്രകടനത്തെ തലസ്ഥാനത്തെ കായിക നഗരിയിലെ സ്പോർട്സ് വിദഗ്ധരെല്ലാം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
മികച്ച പരിശീലനം ലഭിച്ചാൽ ഹന്നക്ക് അന്തർദേശീയ തലത്തിലേക്ക് ഉയരാൻ സാധിക്കുമെന്ന കാര്യം തീർച്ചയാണ്.

Continue Reading

kerala

യൂണിയന്‍ ജനറല്‍ സെക്രട്ടറിക്കെതിരെ എസ് എഫ് ഐയുടെ കൊലപാതക ശ്രമം

തല പൊട്ടി രക്തം വാര്‍ന്ന ഷഹല ഇപ്പോള്‍ തിരൂര്‍
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

തിരൂര്‍ എസ് എസ് എം പോളിയില്‍ ജനാധിപത്യ രീതിയില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച് വന്ന് ക്യാമ്പസ് ജനറല്‍ സെക്രട്ടറിയായ എം.എസ്.എഫ് പ്രവര്‍ത്തക ഷംലയെ എസ് എഫ് ഐ അതിക്രൂരമായി മര്‍ദിച്ച് തല തകര്‍ത്തു.

ക്ലാസില്‍ മധുരം വിതരണം ചെയ്ത യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷംലയെ ക്ലാസ് മുറിയില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്‍പില്‍ വെച്ച് എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു.
ഇത് ജനാധിപത്യത്തോടുള്ള അങ്ങേയറ്റത്തെ വെല്ലുവിളിയാണ്.
തല പൊട്ടി രക്തം വാര്‍ന്ന ഷഹല ഇപ്പോള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Continue Reading

Trending