Connect with us

kerala

“ഇ.പിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ല”; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ഇ.പി ജയരാജന് രൂക്ഷ വിമർശനം

ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടായിട്ടും എന്തിനാണ് എം മുകേഷിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയതെന്നും സമ്മേളനത്തിൽ ചോദ്യം ഉയർന്നു. 

Published

on

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മറ്റിയം​ഗം ഇപി ജയരാജനും എം മുകേഷ് എംഎൽഎയ്ക്കും രൂക്ഷ വിമർശനം. ഇപിയുടെത് കമ്യൂണിസ്റ്റിന് നിരക്കാത്ത രീതിയാണെന്നും തിരഞ്ഞെടുപ്പ് ദിവസത്തെ ഇപിയുടെ വെളിപ്പെടുത്തൽ പാർട്ടിക്ക് തിരിച്ചടിയായിയെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടായിട്ടും എന്തിനാണ് എം മുകേഷിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയതെന്നും സമ്മേളനത്തിൽ ചോദ്യം ഉയർന്നു.

7 ഏരിയ കമ്മറ്റികളിൽ നിന്നുള്ള അം​ഗങ്ങളാണ് വിമർശനമുന്നയിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിഷയം പുറത്തുവന്നത് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സമ്മേളനത്തിൽ പൊതുവായി ആക്ഷേപം ഉയർന്നത്.

ചടയമം​ഗലം ഏരിയ കമ്മറ്റിയിൽ നിന്നുള്ള അം​ഗങ്ങളാണ് മുകേഷിനെതിരെ വിമർശനം ഉന്നയിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരു സ്ഥാനാർഥിയായിരുന്നെങ്കിൽ പോലും ഇത്തരം ദയനീയമായിട്ടുള്ള പരാജയം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പലപ്പോഴും മുകേഷിൽ നിന്ന് സ്ഥാനാർഥിയെന്ന നിലയിലുള്ള സമീപനം ഉണ്ടായില്ലെന്നും വിമർശനം ഉയർന്നു.

കേന്ദ്ര കമ്മറ്റിയം​ഗം എകെ ബാലനെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എകെ ബാലൻ സ്ഥാനാർഥി സരിന്റെ ചിഹ്നം പരിചയപ്പെടുത്തിയത് വളരെ മോശമായിട്ടായിരുന്നുവെന്നും ഇത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നുമായിരുന്നു വിമർശനം.

വരും ദിവസങ്ങളിൽ കൂടുതൽ ഏരിയ കമ്മറ്റികളിൽ നിന്നും ഇത്തരത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയരാൻ സാധ്യതയുണ്ട്. വരും ജില്ലാ സമ്മേളനങ്ങളിലും ഇപി ജയരാജനടക്കമുള്ള നേതാക്കൾ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട് അപകടത്തില്‍ മറിഞ്ഞ ടാങ്കര്‍ ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വാതക ചോര്‍ച്ച; കനത്ത ജാഗ്രത

ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വാള്‍വ് പൊട്ടി വാതക ചോര്‍ച്ച ഉണ്ടാവുകയായിരുന്നു

Published

on

കാസര്‍കോട് കാഞ്ഞങ്ങാട് ഇന്നലെ അപകടത്തില്‍ മറിഞ്ഞ ടാങ്കര്‍ ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വാതക ചോര്‍ച്ച. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വാള്‍വ് പൊട്ടി വാതക ചോര്‍ച്ച ഉണ്ടാവുകയായിരുന്നു. പ്രദേശത്ത് ത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

മംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പാചക വാതകവുമായി പോകുന്ന ടാങ്കര്‍ ലോറി ഇന്നലെ ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയില്‍ സര്‍വീസ് റോഡിലൂടെ പോകുകയായിരുന്നു ടാങ്കര്‍ ലോറി പ്രധാന റോഡിലേക്ക് കയറുന്നതിനിടെ മറിയുകയായിരുന്നു. ടാങ്കര്‍ ലോറി മറിഞ്ഞ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ പടന്നക്കാട് വരെ ദേശീയ പാതയില്‍ ഗതാഗതവും തടഞ്ഞു.

പ്രദേശത്ത് വൈദ്യുത ബന്ധം വിഛേദിച്ചു. കൊവ്വല്‍ സ്റ്റോറിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീടുകളില്‍ ഗ്യാസ് സിലണ്ടര്‍ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

ഇന്നലെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞിരുന്നു.

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് 73680 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 9210 രൂപയുമായി.

ഇന്നലെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞിരുന്നു. 74,040 രൂപയായിരുന്നു ഇന്നലെ പവന്‍ വില. ബുധനാഴ്ചയാണ് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്നവിലയില്‍ എത്തിയത്. 760 രൂപ വര്‍ധിച്ച് 75,040 രൂപയായിരുന്നു അന്നത്തെ പവന്‍ വില. ഗ്രാമിന്റെ വില 85 രൂപ വര്‍ധിച്ച് 9380 രൂപയുമായിരുന്നു.

 

Continue Reading

kerala

20ദിവസം മുന്‍പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തി, ശരീരഭാരം കുറച്ചു; ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെ

ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം.

Published

on

ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിന് ഒടുവിലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ്. മതില്‍ ചാടുന്നതിന് 20ദിവസം മുന്‍പെങ്കിലും ഗോവിന്ദച്ചാമി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. ഇതിനായി ഗോവിന്ദച്ചാമി ശരീരഭാരം കുറച്ചിരുന്നു. ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം. ഏഴരമീറ്റര്‍ ഉയരമുള്ള മതില്‍ചാടുന്നതിന് ഒരുകൈമാത്രമുളള ഗോവിന്ദച്ചാമി വേണ്ട ഒരുക്കങ്ങളെല്ലാം നേരത്തെ നടത്തിയിരുന്നു.

അതീവ സുരക്ഷ ബ്ലോക്കിന്റെ ഗ്രില്‍ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചിരുന്നു. ഇത് പിന്നീട് കട്ടുചെയ്തു. ഒരു കമ്പിമാത്രം മുറിച്ച് അതിനുള്ളിലൂടെയാണ് പുറത്ത് ചാടിയത്. പുലര്‍ച്ച 3.30ഓടെ ജയിലിനുള്ളില്‍ നിരീക്ഷണം നടത്തി ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി കയറുണ്ടാക്കുകയും അലക്ക് കല്ലില്‍ കയറി പുറത്തേക്ക് ചാടുകയും ചൊയ്തു. പുറത്തിറങ്ങിയാല്‍ എങ്ങനെ നീങ്ങണമെന്നതും കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. ഇതിനായി ജയില്‍ ഡ്രസ് മാറുകയും ചെയ്തു.

എല്ലാം ജയില്‍ ചാടുന്നതിനുള്ള ഗോവിന്ദച്ചാമിയുടെ ആസൂത്രണമായിരുന്നെങ്കിലും ജയിലിനുള്ളിലെ സഹായവും ഇയാള്‍ക്ക് കിട്ടിയിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പൊലീസ്. അതീവ സുരക്ഷയുള്ള ബി-10 സെല്ലിലായിരുന്നു ഗോവിന്ദച്ചാമി കഴിഞ്ഞിരുന്നത്.എന്നാല്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് സി-4ലോക്ക് മാറ്റിയത്. ജയില്‍ ഉദ്യോഗസ്ഥരുടെ നോട്ടം പെട്ടന്ന് കിട്ടാത്ത സെല്ല് മനപ്പൂര്‍വ്വം ഇയാള്‍ ചോദിച്ച് വാങ്ങുകയായിരുന്നു.

 

Continue Reading

Trending