കൊച്ചി: എറണാകുളത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. പെരുമ്പാവൂര്‍ പാലക്കാട്ടതാഴത്താണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തണ്ടേക്കാട് സ്വദേശി നിസാര്‍ ആണ് പിസ്റ്റല്‍ ഉപയോഗിച്ച് വെടിവെച്ചത്. വെടിവെപ്പില്‍ ആദില്‍ഷാ എന്നയാള്‍ക്കാണ് പരിക്കേറ്റത്. നിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.