ദമ്മാം: അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെ നടക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മഅദനിയുടെ വിഷയത്തില്‍ മുസ്‌ലിം ലീഗ് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ദമ്മാമില്‍ പറഞ്ഞു.

മഅദനിയുടെ കാര്യത്തില്‍ ലീഗ് എന്നും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മഅദനിയുടെ വിഷയം പാര്‍ലമെന്റില്‍ ആദ്യം ഉന്നയിച്ചത് താനാണ്. മഅദനിയുടെ കാര്യം മാത്രമല്ല അനാവശ്യമായി വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും ഇ.ടി പറഞ്ഞു.