ഷിംല: സിബിഐ മുന്‍ ഡയറക്ടറും ഗവര്‍ണറുമായിരുന്ന അശ്വനി കുമാര്‍ തൂങ്ങി മരിച്ച നിലയില്‍. 62 വയസായിരുന്നു. അദ്ദേഹത്തിന്റെ ഷിംലയിലെ വസതിയിയില്‍
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ഷിംല എസ്പി മോഹിത് ചൗള പറഞ്ഞു.

നാഗാലാന്റ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് മണിപ്പൂര്‍ ഗവര്‍ണറായും സേവനം ചെയ്തു. ഹിമാചല്‍ പ്രദേശിലെ ചെറുപട്ടണമായ നഹാനില്‍ നിന്ന് ഉയര്‍ന്നു വന്ന അദ്ദേഹം 2006ല്‍ സംസ്ഥാനത്തെ ഡിജിപിയായി ചുമതലയേറ്റു. 2008 വരെ ഈ സ്ഥാനത്തു തുടര്‍ന്ന അദ്ദേഹം പിന്നീട് അതേ വര്‍ഷം സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പ്രഗത്ഭനായ കോളമിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.