Connect with us

crime

കഞ്ചാവ് കേസ് പ്രതികള്‍ എക്‌സൈസ് ഓഫീസ് അടിച്ചു തകര്‍ത്തു

ഓഫീസിനകത്തെ മേശകളും കസേരകളും ഇരുവരും ചേര്‍ന്ന് തല്ലിപ്പൊട്ടിച്ചു.

Published

on

തലശ്ശേരി മാടപ്പീടികയില്‍ യുവാക്കളുടെ പരാക്രമം. എക്‌സ്സൈസ് ഓഫീസ് അടിച്ചു തകര്‍ത്തു. കഞ്ചാവ് കേസില്‍ എക്‌സൈസ് സംഘം പിടികൂടിയ പ്രതികളാണ് കസ്റ്റഡിയില്‍ നില്‍ക്കെ ഓഫീസിനകത്ത് അക്രമം അഴിച്ചു വിട്ടത്. പെരിങ്ങത്തൂര്‍ സ്വദേശി സുല്‍ത്താന്‍ ജമാല്‍, ധര്‍മ്മടം സ്വദേശി ഖലീല്‍ എന്നിവരാണ് അക്രമം നടത്തിയ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ഓഫീസിനകത്തെ മേശകളും കസേരകളും ഇരുവരും ചേര്‍ന്ന് തല്ലിപ്പൊട്ടിച്ചു. ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. ഇവരുടെ പക്കല്‍ നിന്ന് 40 ഗ്രാം കഞ്ചാവാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഇരുവര്‍ക്കുമെതിരെ കഞ്ചാവ് കേസിന് പുറമെ പൊതുമുതല്‍ നശിപ്പിച്ചതിനും കൃത്യനിര്‍വഹണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തലശേരി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സുധീര്‍ വാഴവളപ്പിലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് തലശേരിയിലെ സ്വകാര്യ ലോഡ്ജിന് മുന്നില്‍ നിന്നും ഇരുവരെയും കഞ്ചാവ് സഹിതം പിടികൂടുന്നത്. ഖലീലിന്റെ കൈവശം 18 ഗ്രാമും, ജമാലിന്റെ കൈവശം 22 ഗ്രാം കഞ്ചാവുമുണ്ടായിരുന്നു. പരിശോധനയില്‍ ജമാലിന്റെ കൈയ്യില്‍ നിന്നും എസ് മോഡല്‍ കത്തിയും പിടികൂടി.

ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍ സ്‌കാനര്‍ , പ്രിന്റര്‍, ടേബിള്‍, ഫാന്‍ എന്നിവ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് അസി. എക്‌സൈസ് ഓഫീസര്‍ സെന്തില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ വി.കെ ഷിബു, എക്‌സൈസ് ഉദ്യോഗസ്ഥരായ ലിമേഷ്, വി.കെ ഫൈസല്‍, യു.ഷെനിത്ത് രാജ്, ജസ്‌ന ജോസഫ്, എം.ബീന എന്നിവര്‍ ചേര്‍ന്നാണ് അക്രമികളെ പിടികൂടിയത്. വനിതാ ജീവനക്കാര്‍ അടക്കമുള്ളപ്പോഴായിരുന്നു അക്രമം. കഴിഞ്ഞ ദിവസവം ഖലീലിനെ എക്‌സ്സൈസ് സംഘം പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. ജമാല്‍ പെരിങ്ങത്തൂരിലെ സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചു പൊളിച്ച കേസിലും പ്രതിയാണ്. പ്രതികളെ ന്യൂമാഹി പൊലീസിന് കൈമാറും.

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

crime

നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.

നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Continue Reading

crime

വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

Published

on

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.

ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.

Continue Reading

Trending