ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സഊദി അറേബ്യയില്‍ മരിച്ചു. മലപ്പുറം മേല്‍മുറി 27 സ്വദേശി പുത്തന്‍കുടിയില്‍ ഭരതന്‍(54)ആണ് ജിദ്ദയില്‍ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ജിദ്ദ സുലൈമാനിയ്യ ശര്‍ഖ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജിദ്ദ ജാമിഅ ഖുവൈസയില്‍ മിനി മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു . ഭാര്യ: വി ഉദയ. മൂന്ന് മക്കളുണ്ട്.