പെഗാസസ് അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി.പൗരന്മാരുടെ കാര്യങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയോ എന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തത വരുത്താത്ത സാഹചര്യത്തില്‍ലാണ് സൂപ്രീംകോടതി സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. സമിതി അംഗങ്ങളുടെ കാര്യത്തില്‍ ആലോചിച്ച് അടുത്ത ആഴ്ച ഉത്തരവിറക്കുമെന്നും,സമിതിയില്‍ സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചു. .

എന്നാല്‍ മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ രാജ്യ സുരക്ഷയുമായുമായിയുള്ള കാര്യമായതിനാല്‍ കൂടതല്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു എന്നാല്‍ ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സമിതി രൂപീകരിക്കാന്‍ ഉള്ള തീരുമാനത്തിലേക്ക് സുപ്രീംകോടതി എത്തിയത്.